കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ എസ് യു രാഷ്ട്രീയത്തിന്റെ അപക്വതയിൽ നിന്ന് അല്പമെങ്കിലും വളരണം; ആന്‍റണിയെ വെല്ലുവിളിച്ച് വിപി സാനു

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവുമധികം ആളുകളെ കൊന്ന വിദ്യാര്‍ത്ഥി സംഘടനയാണ് എസ്എഫ്ഐ എന്ന എകെ ആന്‍റണിയുടെ പ്രസ്താവനയ്ക്കെതിരെ എസ്എഫ്ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു രംഗത്ത്. കേരളത്തില്‍ ഏറ്റവുമധികം കൊലപാതകം നടത്തിയത് എസ്എഫ്ഐ ആണെന്ന് പറയുന്ന എകെ ആന്‍റണിക്ക് എസ്എഫ്ഐ കൊലപ്പെടുത്തിയ ഒരാളുടെയെങ്കിലും പേര് വ്യക്തമാക്കാന്‍ കഴിയുമോയെന്ന് സാനു വെല്ലുവിളിക്കുന്നു.

<strong> വിമതര്‍ക്ക് കിട്ടുക എട്ടിന്‍റെ പണി; മത്സരിക്കാനും മന്ത്രിയാകാനും കഴിയില്ല, മുന്നറിയിപ്പ്</strong> വിമതര്‍ക്ക് കിട്ടുക എട്ടിന്‍റെ പണി; മത്സരിക്കാനും മന്ത്രിയാകാനും കഴിയില്ല, മുന്നറിയിപ്പ്

ദില്ലിയില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു എകെ ആന്‍റണി എസ്എഫ്ഐക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട സംഭവമാണ് യുണിവേഴ്സിറ്റി കോളേജില്‍ ഉണ്ടായത്. പരീക്ഷ ക്രമക്കേടിലടക്കം ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും എകെ ആന്‍റണി ആവശ്യപ്പെട്ടു. ഏറ്റവും ആളുകളെ കൊന്ന വിദ്യാര്‍ത്ഥി സംഘടന എസ്എഫ്ഐയാണെന്ന് ആരോപിച്ച ആന്‍റണി ഏറ്റവും കൊലവിളി നടത്തിയ സംഘടനയും എസ്എഫ്ഐ തന്നെയെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

<strong>കർണാടകയിൽ ഇനി എന്ത്? സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്, സർക്കാർ വീഴുമോ വാഴുമോ?</strong>കർണാടകയിൽ ഇനി എന്ത്? സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്, സർക്കാർ വീഴുമോ വാഴുമോ?

ഈ ആരോപണം തെളിയിക്കാനാണ് വിപി സാനു ഫേസ്ബുക്ക് കുറിപ്പിലൂടെ ആന്‍റണിയെ വെല്ലുവിളിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

വെല്ലുവിളിക്കുകയാണ്

വെല്ലുവിളിക്കുകയാണ്

കേരളത്തിൽ ഏറ്റവും കൂടുതൽ കൊലപാതകം നടത്തിയത് എസ്എഫ്ഐ ആണെന്ന് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി കൂടിയായ എകെ ആന്റണി ഇന്ന് പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. എസ്എഫ്ഐ കൊലപ്പെടുത്തിയ ഒരാളുടെയെങ്കിലും പേര് വ്യക്തമാക്കാൻ കഴിയുമോ എന്ന് അദ്ദഹത്തെ വെല്ലുവിളിക്കുകയാണ്. കേരളത്തിൽ വിദ്യാർഥികളെയുപയോഗിച്ച് ഏറ്റവും കൂടുതൽ പൊതുമുതൽ നശിപ്പിക്കപ്പെട്ട 1957-59 കാലഘട്ടത്തിൽ, വിമോചന സമരകാലത്ത്, അത്തരം നശീകരണം മാത്രം സംഘടനാപ്രവർത്തനമായി കണ്ട പ്രസ്ഥാനത്തിന്റെ പേരാണ് കെഎസ് യു.

എസ്എഫ്ഐ യെ തകർക്കാൻ കഴിഞ്ഞിട്ടില്ല

എസ്എഫ്ഐ യെ തകർക്കാൻ കഴിഞ്ഞിട്ടില്ല

ആ പ്രസ്ഥാനത്തിന് അക്കാലത്ത് നേതൃത്വം കൊടുത്തിരുന്ന വ്യക്തിയുടെ പേരാണ് എകെ ആന്റണി. അതേ വ്യക്തി തന്നെയാണ് കേരളത്തിലെ കലാലയങ്ങൾ അക്രമത്തിന്റെ പര്യായമായ കെഎസ് യുവിനെ പടിക്കുപുറത്താക്കി പകരം സർഗാത്മകതയുടെയും ജനാധിപത്യത്തിന്റെയും രാഷ്ട്രീയം പറഞ്ഞ എസ്എഫ്ഐയെ ഹൃദയപക്ഷമായി സ്വീകരിച്ച കാലത്ത് വിദ്യാർത്ഥി സംഘടനകളെ നിരോധിക്കുന്നതിന് വേണ്ടിയിട്ടുള്ള നീക്കങ്ങൾ നടത്തിയത്. അതുകൊണ്ടൊന്നും എസ്എഫ്ഐ യെ തകർക്കാൻ കഴിഞ്ഞിട്ടില്ല. തല്ലിക്കെടുത്താൻ ശ്രമിച്ചപ്പോഴൊക്കെ ആളിപ്പടരുകയായിരുന്നു ഈ പ്രസ്ഥാനം.

അടിസ്ഥാനരഹിതമായ ആരോപണം

അടിസ്ഥാനരഹിതമായ ആരോപണം

കേരളം ഒന്നടങ്കം വിറങ്ങലിച്ചുനിന്ന, ഒരു മനസായി കണ്ണീരൊഴുക്കിയ നാളുകളിൽ, സഖാവ് അഭിമന്യു കൊലചെയ്യപ്പെട്ടതിനു ശേഷമുള്ള ദിവസങ്ങളിൽ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി എ.കെ.ആന്റണി വന്നതു നാം കണ്ടതാണ്. അദ്ദേഹം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായിരുന്നു. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ അധികാരവുമുപയോഗിച്ച് ലഭിക്കുന്ന ഏതെങ്കിലും തെളിവു വെച്ച് ഈ രാജ്യത്തിൽ ഒരാളുടെയെങ്കിലും ജീവൻ എസ്.എഫ്.ഐ എടുത്തു എന്ന് തെളിയിക്കാൻ കഴിയുമെങ്കിൽ അദ്ദേഹം അത് തെളിയിക്കണമെന്നു ഒരിക്കൽക്കൂടി വെല്ലുവിളിക്കുകയാണ്.

കെഎസ് യു രാഷ്ട്രീയത്തിന്റെ അപക്വത

കെഎസ് യു രാഷ്ട്രീയത്തിന്റെ അപക്വത

അല്ലാതെ എസ്എഫ്ഐയെ എങ്ങനെയെങ്കിലും തീർത്തുകളയണമെന്ന ഒറ്റ ലക്ഷ്യവുമായി പച്ചവെള്ളം തൊടാത്ത കള്ളങ്ങൾ മാത്രം ബോധപൂർവം പടച്ചുണ്ടാക്കി ആത്മരതി കൊള്ളുന്ന വലതുപക്ഷമാധ്യമനുണയർക്ക് നാളത്തെ ദിവസം കോളം നിറയ്ക്കാനുള്ള വിഭവം വിളമ്പുന്ന കയില് മാത്രമായി അദ്ദേഹത്തെപ്പോലൊരാൾ തരംതാഴരുത്. പഠിച്ചുവളർന്ന കെഎസ് യു രാഷ്ട്രീയത്തിന്റെ അപക്വതയിൽ നിന്ന് അല്പമെങ്കിലും വളരാൻ ശ്രമിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർഥിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

വിപി സാനു

English summary
VP Sanu challenges AK Antony to prove allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X