കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേജര്‍ രവിയെയൊക്കെ ആഘോഷിക്കണമെങ്കില്‍, ചില്ലറ ഉളുപ്പ്‌കേടൊന്നും പോരാ; വിമര്‍ശനവുമായി വി ആര്‍ അനൂപ്

Google Oneindia Malayalam News

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇടതുമുന്നണിയെയും എന്‍ഡിഎയും ഞെട്ടിച്ചുകൊണ്ടായിരുന്നു നടനും സംവിധായകനുമായ മേജര്‍ രവിയുടെ കോണ്‍ഗ്രസ് വേദിയിലേക്കുള്ള വരവ്. ബിജെപി സഹയാത്രികനായിരുന്നു മേജര്‍ രവിയുടെ അപ്രതീക്ഷിത നീക്കം ബിജെപിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.

കേരള ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് മേജര്‍ രവി ഈയടുത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോണ്‍ഗ്രസ് വേദിയില്‍ എത്തിയത്. എന്നാല്‍ ഇപ്പോഴിത മേജര്‍ രവിയുടെ വരവിനെ ആഘോഷിക്കുന്നതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് സഹയാത്രികനും, രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജുമായ വി.ആര്‍ അനൂപ്. ഫേസ്ബുക്ക് പോസ്റ്റിലാണ് അനൂപിന്റെ വിമര്‍ശനം.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

 വര്‍ഗീയവിഷം

വര്‍ഗീയവിഷം

മേജര്‍ രവി കോണ്‍ഗ്രസില്‍ വന്നാല്‍ എന്താണ് കുഴപ്പം എന്ന് ചോദിച്ചാല്‍, ഏറ്റവും വര്‍ഗീയവിഷം വമിച്ച പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ അതൊന്നും ഒരു വാക്ക് പോലും തള്ളിപ്പറയാതെ കോണ്‍ഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നു എന്നിടത്ത് തന്നെയാണ് കുഴപ്പം.

നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല

നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല

അയാള്‍ അയാളുടെ പഴയ പ്രസ്താവനകള്‍ തള്ളിപ്പറഞ്ഞിട്ടില്ലാ. നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലാ. കോണ്‍ഗ്രസ് ഇനിയും അയാള്‍ ഉദ്ദേശിക്കുന്ന തരത്തിലേയ്ക്ക് നന്നാവാന്‍ ഉണ്ട് എന്ന് ആണ് ഇപ്പോഴുംഅയാള്‍ പറയുന്നത്, എന്നാലേ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിക്കൂ എന്നും അയാള്‍ പറയുന്നു. എന്നിട്ടും അയാളെയൊക്കെ ആഘോഷിക്കണമെങ്കില്‍ ,ചില്ലറ ഉളുപ്പ്‌കേടൊന്നും പോരാ- അനൂപ് ഫേസ്ബുക്കില്‍ കുറിച്ചു.

ബിജെപി ഞെട്ടി

ബിജെപി ഞെട്ടി

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനായ മേജര്‍ രവി കോണ്‍ഗ്രസ് വേദിയില്‍ എത്തിയത് ബിജെപിയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും പല കാര്യങ്ങളിലും അഭിനന്ദിച്ച് മേജര്‍ രവി നേരത്തെ രംഗത്തെത്തിയിരുന്നു.

വിമര്‍ശനം

വിമര്‍ശനം

എന്നാല്‍ ഈയടുത്ത് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ കടുത്ത ഭാഷയില്‍ മേജര്‍ രവി വിമര്‍ശിക്കുകയുണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിച്ചതിന് നേതാക്കളില്‍ നിന്നും ഒരു നന്ദി വാക്ക് പോലും തനിക്ക് ലഭിച്ചില്ലെന്നാണ് മേജര്‍ രവി പറഞ്ഞത്. ബിജെപിയിലെ എല്ലാ നേതാക്കള്‍ക്കും തനിക്കെന്ത് കിട്ടും എന്നുളള ചിന്തയാണെന്നും മേജര്‍ രവി തുറന്നടിച്ചിരുന്നു.

ഐശ്വര്യ കേരള യാത്രയില്‍

ഐശ്വര്യ കേരള യാത്രയില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര കേരള യാത്രയില്‍ കൊച്ചിയില്‍ വച്ചാണ് മേജര്‍ രവി ഇന്ന് പങ്കാളിയായിരിക്കുന്നത്. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും അടക്കമുളള കോണ്‍ഗ്രസ് നേതാക്കളാണ് ഐശ്വര്യ കേരള യാത്രാ വേദിയിലേക്ക് മേജര്‍ രവിയെ സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ ഷാള്‍ അണിഞ്ഞ് വേദിയില്‍ ഇരുന്ന മേജര്‍ രവി പരിപാടിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം ഉൾപ്പെടെ 3 തെക്കൻ ജില്ലകളിൽ നിന്ന് 15 സീറ്റ്; കൈവിട്ട കളം തിരിച്ച് പിടിക്കാൻ കോൺഗ്രസ്തിരുവനന്തപുരം ഉൾപ്പെടെ 3 തെക്കൻ ജില്ലകളിൽ നിന്ന് 15 സീറ്റ്; കൈവിട്ട കളം തിരിച്ച് പിടിക്കാൻ കോൺഗ്രസ്

മേജർ രവി കോൺഗ്രസിലേക്ക്? അന്തംവിട്ട് ബിജെപി, ഐശ്വര്യ കേരള യാത്ര വേദിയിൽ ചെന്നിത്തലക്കൊപ്പംമേജർ രവി കോൺഗ്രസിലേക്ക്? അന്തംവിട്ട് ബിജെപി, ഐശ്വര്യ കേരള യാത്ര വേദിയിൽ ചെന്നിത്തലക്കൊപ്പം

സിപിഎം വെട്ടില്‍; സീറ്റില്‍ കടുപ്പിച്ച് സിപിഐ; ജോസിനും എല്‍ജെഡിക്കും ആരൊക്കെ, എത്ര സീറ്റ് നല്‍കുംസിപിഎം വെട്ടില്‍; സീറ്റില്‍ കടുപ്പിച്ച് സിപിഐ; ജോസിനും എല്‍ജെഡിക്കും ആരൊക്കെ, എത്ര സീറ്റ് നല്‍കും

Recommended Video

cmsvideo
Former DGP Jacob Thomas About Fuel Price Hike

 ചങ്ങനാശ്ശേരി സീറ്റിനായി എൽഡിഎഫിലും തർക്കം: കേരള കോൺഗ്രസും ജനാധിപത്യ കേരളാ കോണ്‍ഗ്രും രംഗത്ത് ചങ്ങനാശ്ശേരി സീറ്റിനായി എൽഡിഎഫിലും തർക്കം: കേരള കോൺഗ്രസും ജനാധിപത്യ കേരളാ കോണ്‍ഗ്രും രംഗത്ത്

 യുഡിഎഫിലേക്ക് തന്നെയെന്ന് മാണി സി കാപ്പൻ: എൻസിപി ദേശീയ നേതൃത്വത്തിന് അന്ത്യശാസന യുഡിഎഫിലേക്ക് തന്നെയെന്ന് മാണി സി കാപ്പൻ: എൻസിപി ദേശീയ നേതൃത്വത്തിന് അന്ത്യശാസന

English summary
VR Anoop criticizes Congress for celebrating Major Ravi's arrival on Aiswarya Kerala Yathra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X