വി ആര് കൃഷ്ണയ്യര്‍ അന്തരിച്ചു
കൊച്ചി: ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 24 നായിരുന്നു അദ്ദേഹത്തെ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡിസംബര്‍ 4 ന് ഉച്ചക്ക് മൂന്നരയോടെയായിരുന്നു മരണം. നാല് മണിയോടെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മാധ്യമങ്ങളെ വിവരം അറിയിക്കുകയായിരുന്നു.സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും മുന്‍ മന്ത്രിയും ആണ് കൃഷ്ണയ്യര്‍. നവംബര്‍ 13 നായിരുന്നു അദ്ദഹം 100-ാം പിറന്നാള്‍ ആഘോഷിച്ചത്.
നീതി നിര്‍വ്വഹണ രംഗത്തും, പൊതുരംഗത്തും ഒരുപോലെ തിളങ്ങിയ വ്യക്തിയായിരുന്നു കൃഷ്ണയ്യര്‍. അഭിഭാഷക വൃത്തിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കും പിന്നീട് നീതി നിര്‍വ്വഹണ മേഖലയിലേക്കും അദ്ദേഹം തന്റെ കര്‍മ മണ്ഡലം വികസിപ്പിച്ചു. രാജ്യം ഉറ്റുനോക്കിയ പല സുപ്രധാന വിധികളും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്നിട്ടുണ്ട്.
ലോക ചരിത്രത്തിന്റെ തന്നെ ഭാഗമായ ആദ്യ ജനായത്ത കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നു കൃഷ്ണയ്യര്‍. ഇടത് അനുഭാവം അദ്ദേഹത്തിന് ജയില്‍വാസം വരെ സമ്മാനിച്ചു. രണ്ട് തവണ എംഎല്‍എയായി. ഇഎംഎസ് മന്ത്രിസഭയില്‍ നിയമം, ജയില്‍, ഊര്‍ജ്ജം, ജലസേചനം എന്നീ വകുപ്പുകളുടെ ചുമതലക്കാരനായിരുന്നു അദ്ദഹം.
സ്വാമി എന്നായിരുന്നു അദ്ദേഹത്തെ ജനങ്ങള്‍ സ്നേഹത്തോടെ വിളിച്ചിരുന്നത്. ജനകീയ സാംസ്കാരി പ്രശ്നങ്ങളിലെല്ലാം അദ്ദേഹം മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി ഏവരും കാതോര്‍ക്കുകയും ചെയ്തിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications