കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 24 നായിരുന്നു അദ്ദേഹത്തെ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Krishna Iyer

ഡിസംബര്‍ 4 ന് ഉച്ചക്ക് മൂന്നരയോടെയായിരുന്നു മരണം. നാല് മണിയോടെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മാധ്യമങ്ങളെ വിവരം അറിയിക്കുകയായിരുന്നു.സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും മുന്‍ മന്ത്രിയും ആണ് കൃഷ്ണയ്യര്‍. നവംബര്‍ 13 നായിരുന്നു അദ്ദഹം 100-ാം പിറന്നാള്‍ ആഘോഷിച്ചത്.

നീതി നിര്‍വ്വഹണ രംഗത്തും, പൊതുരംഗത്തും ഒരുപോലെ തിളങ്ങിയ വ്യക്തിയായിരുന്നു കൃഷ്ണയ്യര്‍. അഭിഭാഷക വൃത്തിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കും പിന്നീട് നീതി നിര്‍വ്വഹണ മേഖലയിലേക്കും അദ്ദേഹം തന്റെ കര്‍മ മണ്ഡലം വികസിപ്പിച്ചു. രാജ്യം ഉറ്റുനോക്കിയ പല സുപ്രധാന വിധികളും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്നിട്ടുണ്ട്.

ലോക ചരിത്രത്തിന്റെ തന്നെ ഭാഗമായ ആദ്യ ജനായത്ത കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നു കൃഷ്ണയ്യര്‍. ഇടത് അനുഭാവം അദ്ദേഹത്തിന് ജയില്‍വാസം വരെ സമ്മാനിച്ചു. രണ്ട് തവണ എംഎല്‍എയായി. ഇഎംഎസ് മന്ത്രിസഭയില്‍ നിയമം, ജയില്‍, ഊര്‍ജ്ജം, ജലസേചനം എന്നീ വകുപ്പുകളുടെ ചുമതലക്കാരനായിരുന്നു അദ്ദഹം.

സ്വാമി എന്നായിരുന്നു അദ്ദേഹത്തെ ജനങ്ങള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. ജനകീയ സാംസ്‌കാരി പ്രശ്‌നങ്ങളിലെല്ലാം അദ്ദേഹം മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി ഏവരും കാതോര്‍ക്കുകയും ചെയ്തിരുന്നു.

English summary
VR Krishna Iyer passes away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X