Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ അപമാനിച്ച കൈരളി ചാനലിനെതിരെ വൃന്ദാ കാരാട്ട്...കൈരളി പരസ്യമായി മാപ്പ് പറയണം..!

ദില്ലി: ചലച്ചിത്ര നടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൈരളി ചാനല്‍ വാര്‍ത്ത നല്‍കിയ രീതിയെ വിമര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. വിഷയത്തില്‍ കൈരളി ചാനല്‍ പരസ്യമായി മാപ്പ് പറയണമെന്ന് വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു. എന്‍ഡിടിവി വാര്‍ത്താ പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലാണ് വൃന്ദാ കാരാട്ട് പാര്‍ട്ടി ചാനലിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

Read Also: തട്ടിക്കൊണ്ടുപോയി ആക്രമിച്ച പ്രതികളെ നടി ഇന്ന് കാണും..കാക്കനാട് ജയിലില്‍ തിരിച്ചറിയല്‍ പരേഡ്..

kairali

ആക്രമിക്കപ്പെട്ട നടിയും പ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലായിരുന്നു കൈരളി പീപ്പിള്‍ ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നത്. ഈ വാര്‍ത്തയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്. തുടര്‍ന്ന് കൈരളി പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു. നടിക്കെതിരായി മോശം വാര്‍ത്ത നല്‍കിയ എല്ലാ മാധ്യമങ്ങളും വിമര്‍ശിക്കപ്പെടേണ്ടതാണെന്നും വൃന്ദാ കാരാട്ട് പ്രതികരിച്ചു.

vrinda

നടിക്കെതിരെയുള്ള ആക്രമണം ഒറ്റപ്പെട്ടതാണെന്നായിരുന്നു സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിക്കുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് വൃന്ദാ കാരാട്ട് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+