ദിലീപ് ദയയുടെ ഒരു കണിക പോലും അര്‍ഹിക്കുന്നില്ല..അറസ്റ്റ് ഒരു പാഠമെന്ന് വൃന്ദ കാരാട്ട്..!
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ദിലീപ് ദയയുടെ ഒരു കണിക പോലും അര്‍ഹിക്കുന്നില്ലെന്ന് വൃന്ദ കാരാട്ട് കോഴിക്കോട് പറഞ്ഞു. ഇന്ത്യന്‍ ക്രിമിനല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു നടിയെ പീഡിപ്പിക്കാന്‍ നടന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത്. ഹൈക്കോടതി ഇത് മനസ്സിലാക്കുമെന്നും ദിലീപിന് ജാമ്യം നല്‍കില്ലെന്നുമാണ് താന്‍ കരുതുന്നതെന്നും വൃന്ദ കാരാട്ട് പറഞ്ഞു. ദിലീപിന്റെ അറസ്റ്റ് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണമെന്നും സിപിഎം നേതാവ് പറഞ്ഞു.

കേസിന് പിറകില്‍ ഉറച്ച് നിന്ന പെണ്‍കുട്ടിക്ക് തന്റെ പൂര്‍ണ പിന്തുണയും വൃന്ദ കാരാട്ട് വാഗ്ദാനം ചെയ്തു. വളരെ വേഗം തന്നെ കുറ്റവാളികളെ പിടികൂടിയ പിണറായി സര്‍ക്കാരിനെ വൃന്ദ കാരാട്ട് അഭിനന്ദനം അറിയിച്ചു. കോഴിക്കോട് മതനിരപേക്ഷതയ്ക്കായി പെണ്‍കൂട്ടായ്മ എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൃന്ദ കാരാട്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനാണ് സെമിനാര്‍ സംഘടിപ്പിച്ചത്.












Click it and Unblock the Notifications