കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളി പൂജപ്പുരയിലേക്കോ? എന്താണ് സംഭവം? വി എസ് ശക്തമായി പറയുന്നതിന് പിന്നിലെ രഹസ്യം..

  • By Siniya
Google Oneindia Malayalam News

പാലക്കാട്: എസ് എന്‍ ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൂജപ്പുരയിലേക്കുള്ള വഴി തുറക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് വെള്ളാപ്പള്ളി ബിജെപിയുമായി ചേര്‍ന്നതെന്ന് വി എസ് ആരോപിച്ചു. മലമ്പുഴയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് വെള്ളാപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ചത്.

സാധാരണക്കാരില്‍ നിന്നും അഞ്ച് ശതമാനം പലിശ ഈടാക്കേണ്ട സ്ഥാനത്ത് 18 ശതമാനം ഈടാക്കിയാണ് വെള്ളാപ്പള്ളി തട്ടിപ്പ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസിന്റെ വിധി വരുമ്പോള്‍ വെള്ളാപ്പള്ളിക്ക് പൂജപ്പുരയിലേക്ക് വഴി തുറക്കുമെന്നും വി എസ അച്യുതാനന്ദന്‍ പറഞ്ഞു.

vs-achuthanandan

ഈഴവ നേതാവെന്ന് അറിയപ്പെടുന്ന വെള്ളാപ്പള്ളി തട്ടിപ്പിലൂടെയാണ് കോടികള്‍ അടിച്ചുമാറ്റിയത്. ഇതേ സമയം തട്ടിപ്പില്‍ അകപ്പെടുമെന്ന് തോന്നിയതുകൊണ്ടാണ് പാര്‍ട്ടി ചുമതലകള്‍ മകനെ ഏല്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് വെള്ളാപ്പള്ളി ബിജെപിയില്‍ ചേര്‍ന്നതെന്നും വി എസ് ആരോപിച്ചു.

എന്നാല്‍ ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളിക്കും കൂട്ടര്‍ക്കും തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ചുട്ട തിരിച്ചടി നല്‍കണം. ഇതേ സമയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഴിമതി നിറഞ്ഞ ഭരണം അവസാനിപ്പിക്കണം. സംസ്ഥാനത്തെ 2800 ഏക്കറില്‍ കൂടുതല്‍ ഭൂമിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭൂമാഫിയയ്ക്ക് പതിച്ച നല്‍കിയതെന്നും വി എസ് ആരോപിച്ചു.

English summary
vs achuthanandann against vellappalli nadeshan at malambuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X