കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാർ പീഡന കേസ്; വിഎസ് അന്ന് പറഞ്ഞത് ചർച്ചയാകുന്നു, 'പോലീസ് പ്രതികളെ സംരക്ഷിക്കുന്നു'!

Google Oneindia Malayalam News

പാലക്കാട്: വാളയാർ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ കേരളത്തിൽ അങ്ങോളമിങ്ങോശം പ്രതിഷേധം അലയടിക്കുകയാണ്. രാഷ്ട്രീയ ഭേദ്യമന്യേ സർക്കാരിനെയും പോലീസിനെയും കുറ്റപ്പെടുത്തി നിരവധി പേർ രംഗത്ത് എത്തി കഴിഞ്ഞു. വ്യക്തമായ തെളിവില്ല എന്ന കാരണത്താലാണ് പ്രതികളെ വെറുതെ വിട്ടത്. പോലീസിന്റെ അനാസ്ഥയാണ് ഇതിന്റെ പിന്നിലെന്നാണ് ആരോപണം.

കൂടത്തായിക്ക് പിന്നാലെ കരമനയും; ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കും? മരണങ്ങളിൽ വ്യക്തതയില്ല, ദുരൂഹത!കൂടത്തായിക്ക് പിന്നാലെ കരമനയും; ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കും? മരണങ്ങളിൽ വ്യക്തതയില്ല, ദുരൂഹത!

2017ല്‍ കുട്ടികളുടെ വീട്ടിലെത്തി രക്ഷിതാക്കളെ സന്ദര്‍ശിച്ച് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കേസിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നായിരുന്നു വിഎസ് അച്യുതാനന്ദന്‍ കുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ചതിന് ശേഷം വിഎസ് പറഞ്ഞത്. നീതികേട് കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി വേണം. കേസില്‍ പ്രതികള്‍ക്ക് വേണ്ടിയാണ്.

VS Achuthannathan

പ്രതികളുമായി ചേർന്ന് നേട്ടമുണ്ടാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പെണ്‍കുട്ടികളുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നുംന വിഎസ് അച്യുതാനന്ദൻ അന്ന് പറഞ്ഞിരുന്നു. സ്വന്തം സര്‍ക്കാരിന്‍റെ കീഴിലെ പൊലീസിനെതിരെ വിഎസ് അന്ന് നടത്തിയ പരാമര്‍ശങ്ങള്‍ അതുപോലെ തന്നെ സംഭവിച്ചു എന്ന് തന്നെ പറയാം. പോലീസിന്റെ അനാസ്ഥ കാരണം പ്രതചികളെയെല്ലാം കോടതി വെറുതെ വിട്ടു.

പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ പോകാനാണ് ഇപ്പോള്‍ പോലീസിന്‍റെ ശ്രമം. എന്നാല്‍ പോലീസ് അപ്പീൽ പോകുന്നതിൽ വിശ്വാസമില്ലെന്ന് പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചുിട്ടുമുണ്ട്. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പെൺകുട്ടികളുടെ അമ്മ പ്രതകിച്ചിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരിക്കുകയാണ്.

English summary
VS Achhuthananthan's old statement about Valayar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X