കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വിഎസിന്റെ ആരോഗ്യനില തൃപ്തികരം; മരുന്നുകളോട് പ്രതികരിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിൻ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.
പത്ത് ലക്ഷം ജനങ്ങള്‍ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത്! തരിമ്പുമില്ല അക്രമം.. അസമത്വം പൊറുപ്പിക്കില്ല
കഴിഞ്ഞ ദിവസമാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അടിക്കടിയുണ്ടാകുന്ന രക്തസമ്മർദ്ദ വ്യത്യാസം പരിശോധിക്കാനാണ് വിഎസിനെ ശ്രീചിത്രയിലേക്ക് മാറ്റിയത്. പരിശോധനയിൽ തലച്ചോറിൽ നേരിയ രക്തസ്രാവം കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിഎസിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.