Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് ചാണ്ടിയെ കൊണ്ടുനടക്കുന്നത് പ്രമാണിമാര്‍ക്ക് ഭൂഷണം; വിഎസിന്റെ കുത്ത് പിണറായിക്കിട്ടോ?

തിരുവനന്തപുരം: തോമസ്ചാണ്ടി വിഷയത്തില്‍ പ്രതികരണവുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യൂതാനന്ദന്‍. തോമസ് ചാണ്ടിയെ കൊണ്ടുനടക്കുന്നത് ചിലര്‍ ഭൂഷണമായി കാണുന്നുണ്ടെന്ന് വിഎസ് പറഞ്ഞു. തോമസ്ചാണ്ടി ഇനിയും മന്ത്രിസഭയില്‍ തുടരുമോ എന്ന ചോദ്യത്തിന് അത് മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും വിഎസ്് പറഞ്ഞു.

തോമസ് ചാണ്ടിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പിണറായി ഒന്നും പ്രതികരിച്ചിട്ടില്ല. തോമസ്ചാണ്ടിയുടെ രാജിക്കായി കടുത്ത സമ്മര്‍ദം തന്നെ ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി വിഎസ് രംഗത്തെത്തിയിരിക്കുന്നത്.

ചിലര്‍ക്ക് ഭൂഷണം

ചിലര്‍ക്ക് ഭൂഷണം

തോമസ് ചാണ്ടിയെ മന്ത്രിയായി കൊണ്ടു നടക്കുന്നത് ചിലര്‍ക്ക് ഭൂഷണമാണെന്നാണ് വിഎസിന്റെ വിമര്‍ശനം. അതുകൊണ്ടാണ് തോമസ്ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നതെന്നും അദ്ദേഹം പറയുന്നു.

പ്രമാണിമാര്‍ തീരുമാനിക്കും

പ്രമാണിമാര്‍ തീരുമാനിക്കും

തോമസ് ചാണ്ടി തുടരുന്നതിലെ കടുത്ത എതിര്‍പ്പ് വിഎസ് വ്യക്തമാക്കുന്നുണ്ട്. തോമസ് ചാണ്ടി ഇനിയും മന്ത്രിസ്ഥാനത്ത് തുടരുന്നത് തീരുമാനിക്കേണ്ടത് മന്ത്രിസഭയിലെ പ്രമാണിമാരാണെന്നും വിഎസ് പറയുന്നു.

പ്രതികരിക്കാതെ പിണറായി

പ്രതികരിക്കാതെ പിണറായി

തോമസ്ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതില്‍ വിഎസിന് അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസവും ചോദ്യങ്ങളോട് മൗനമായിരുന്നു പിണറായിയുടെ പ്രത്കരണം.

രാജിക്കായി സമ്മര്‍ദം

രാജിക്കായി സമ്മര്‍ദം

തോമസ്ചാണ്ടിയുടെ രാജിക്കായി സമ്മര്‍ദം ഏറെയുണ്ട്. കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ തോമസ്ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

നിഷേധിച്ച് തോമസ്ചാണ്ടി

നിഷേധിച്ച് തോമസ്ചാണ്ടി

അതേസമയം ആരോപണങ്ങള്‍ എല്ലാം തോമസ് ചാണ്ടി നിഷേധിച്ചിട്ടുണ്ട്. കായല്‍ കൈയ്യേറിയിട്ടില്ലെന്നാണ് തോമസ് ചാണ്ടി ആവര്‍ത്തിക്കുന്നത്. ആരോകപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം നടക്കുന്നു

അന്വേഷണം നടക്കുന്നു

തോമസ്ചാണ്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് മന്ത്രി ജി സുധാകരന്‍ പറഞ്ഞത്. സര്‍ക്കാര്‍ പലരീതിയില്‍ അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+