കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔദ്യോഗിക വസതിയും ഓഫീസും വൈകിപ്പിച്ച് നാണം കെടുത്തി; വിഎസിന്റെ വിശ്വസ്ഥരെയും സിപിഎം വെട്ടി...

  • By Vishnu
Google Oneindia Malayalam News

തിരുവന്നതപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി വിഎസിനെ തീരുമാനിച്ചെങ്കിലും വിഎസ് അച്യുതാനന്ദനും പാര്‍ട്ടിയും തമ്മിലുള്ള ശതസമരം ഇനിയും അവസാനിച്ചിട്ടില്ല. അധികാരത്തിലേറിയതിന് ശേഷം സര്‍ക്കാരും പാര്‍ട്ടിയും തന്നെ തഴയുകയാണെന്നാണ് വിഎസിന്റെ ആക്ഷേപം.

ഭരണപരിഷ്‌കാര കമ്മീന്‍ അധ്യക്ഷനായി വിഎസിനെ നിയമിച്ചെങ്കിലും അദ്ദേഹം ഇതതുവരെയും സ്ഥാനം ഏറ്റെടുത്തിട്ടില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെയായിരുന്ന വിഎസിന് ഔദ്യോഗിക വസതി അനുവദിക്കുന്നതും ഔദ്യോഗിക വസതി അനുവദിക്കുന്നതും സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചെന്നാണ് പരാതി.

അവസാനം വിഎസിന് ഓഫീസും വീടുമെല്ലാം ചോദിച്ച് വാങ്ങേണ്ടി വന്നു. ഇപ്പോഴിതാ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനായി വിഎസ് നല്‍കിയ ലിസ്റ്റും സിപിഎം വെട്ടി. രണ്ട് വിശ്വസ്ഥരെ ഒരുകാരണവശാലും ഉള്‍പ്പെടത്താനാവില്ലെന്നാണ് പാര്‍ട്ടിപറയുന്നത്. 20 അംഗ പട്ടികയില്‍ 13 പേരെ മാത്രമാണ് പരിഗണിച്ചിരിക്കുന്നത്. വിഎസിനെ മനപ്പൂര്‍വ്വം നാണം കെടുത്തുകയായിരുന്നോ ?

സെക്രട്ടേറിയറ്റ്

സെക്രട്ടേറിയറ്റ്

ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫീസ് സെക്രട്ടേറിയറ്റിനുള്ളില്‍ അനുവദിക്കാതെയാണ് സര്‍ക്കാര്‍ വിഎസിനെ അവഗണിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പാട്ടിയിലെ സീനിയര്‍ നേതാവുമായിട്ടും അദ്ദേഹത്തിന് സെക്രട്ടറിയേറ്റിന് രണ്ട് കിലോമീറ്റര്‍ ദൂരത്തുള്ള ഐഎംജിയിലാണ് ഓഫീസ് അനുവദിച്ചത്

വീട് അനുവദിച്ചില്ല

വീട് അനുവദിച്ചില്ല

ഭരണപരിഷ്‌കാര കമ്മീഷന് ഔദ്യോഗിക വസതി അനുവദിക്കുന്നത് സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിച്ചു. മുന്‍മന്ത്രി കെസി ജോസഫ് താമസിച്ചിരുന്ന കവടിയാറുള്ള വീടാണ് വിഎസ് ആവശ്യപ്പെട്ടത്. എന്നാല്‍ ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വൈകിപ്പിച്ചെന്നാണ് പരാതി

ചീഫ് സെക്രട്ടറിക്ക് കത്ത്

ചീഫ് സെക്രട്ടറിക്ക് കത്ത്

സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ഒടുവില്‍ വിഎസിന് ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കേണ്ടി വന്നു. വസതിയും ഓഫീസും ചോദിച്ച് വാങ്ങേണ്ട നാണക്കേടിലേക്ക് വിഎസിനെ മനപ്പൂര്‍വ്വം കൊണ്ടെത്തിക്കുകയായിരിന്നോ?

പേഴ്‌സണല്‍ സ്റ്റാഫ്

പേഴ്‌സണല്‍ സ്റ്റാഫ്

വിഎസ് തന്റെ പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കാന്‍ നല്‍കിയ ലിസ്റ്റും സിപിഎം വെട്ടി. വിഎസ് നല്‍കിയ 20 അംഗപട്ടികയില്‍ 13 ഏഴ് പേരെയാണ് പാര്‍ട്ടി വെട്ടിയത്.

വികെ ശശിധരന്‍

വികെ ശശിധരന്‍

വികെ ശശിധരനെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാക്കണമെന്ന വിഎസിന്റെ ആവശ്യം പാര്‍ട്ടി തള്ളി. നേരത്തെ വിഎസിന്റെ സ്റ്റാഫില്‍ അംഗമായിരുന്ന ശശീധരന്‍ വാര്‍ത്ത ചോര്‍ത്തി എന്ന ആരോപണത്തില്‍ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. വിഎസിന്റെ നിര്‍ദ്ദേശം പാര്‍ട്ടി വിരുദ്ധമാണെന്നാണ് വാദം.

കോണ്‍ഗ്രസുകാരന്‍

കോണ്‍ഗ്രസുകാരന്‍

പ്രൈവറ്റ് സെക്രട്ടറിയായി വിഎസ് നിര്‍ദ്ദേശിച്ച സന്തോഷിനെയും ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി. ഇയാള്‍ കോണ്‍ഗ്രസ് അനുകൂല വ്യക്തിയാണെന്നാണ് ആരോപണം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Administrative Reforms commission chairmen VS Achuthannadan personal staff nomination discarded by CPM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X