കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശിക്കെതിരെ വീണ്ടും ഡിവൈഎഫ്‌ഐ വനിതാ നേതാവ്; നടപടി വേണമെന്ന് വിഎസ്സിന്റെ കത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ വീണ്ടും പരാതിയുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ്. ശശിക്കെതിരായ അഅന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി സിപിഎം കേന്ദ്രകമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്. പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പെണ്‍കുട്ടി കേന്ദ്രകമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്.

Sasi

അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇനി പുനപ്പരിശോധന വേണ്ടെന്നാണ് സിപിഎം സംസ്ഥാന ഘടകത്തിന്റെ നിലപാട്. വിഷയം ഇന്ന് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. പെണ്‍കുട്ടിയുടെ പരാതിയും സംസ്ഥാനഘടകത്തിന്റെ തീരുമാനവുമാണ് കേന്ദ്രകമ്മിറ്റി പ്രധാനമായും ചര്‍ച്ച ചെയ്യുക.

പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി അപമര്യാദയായി പെരുമാറിയെന്നാണ് വനിതാ നേതാവിന്റെ പരാതി. ഫോണില്‍ വിളിച്ചും ശല്യപ്പെടുത്തിയെന്ന് പരാതിക്കാരി പറയുന്നു. എന്നാല്‍ പരാതിയില്‍ കൃത്യമായ തിയ്യതി സൂചിപ്പിക്കുന്നില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ മേല്‍കമ്മിറ്റിക്ക് പരാതി നല്‍കണമമായിരുന്നു. അതുണ്ടായില്ലെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ പരസ്യമാക്കിയിരുന്നു.

മധ്യപ്രദേശില്‍ കൂടുതല്‍ വോട്ട് കിട്ടിയത് ബിജെപിക്ക്; തോറ്റതും ബിജെപി!! അവിടെയാണ് കോണ്‍ഗ്രസ് ജയംമധ്യപ്രദേശില്‍ കൂടുതല്‍ വോട്ട് കിട്ടിയത് ബിജെപിക്ക്; തോറ്റതും ബിജെപി!! അവിടെയാണ് കോണ്‍ഗ്രസ് ജയം

ശശിക്കെതിരെ ശക്തമായ നടപടി വേണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചു. സ്ത്രീപക്ഷത്തുനിന്നുള്ള നിലപാട് സ്വീകരിക്കണമെന്നാണ് വിഎസിന്റെ കത്തിലെ ആവശ്യം.

നേരത്തെയും വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തില്‍ ഇടപെട്ടതും തുടര്‍നടപടിയുണ്ടായതും. സ്ത്രീ പീഡന പരാതികള്‍ പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരെ ഉയരുന്നത് ഗൗരവമായി കാണണമെന്നാണ് വിഎസ് കത്തില്‍ ആവശ്യപ്പെടുന്നത്. ഇന്ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിഎസ് പങ്കെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി കത്തയച്ചത്.

English summary
VS Letter to CPM Central committee against PK Sasi case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X