കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ വിഎസിനെതിരെ കോടതിയിലെത്തിയ അഭിഭാഷകനാര്; ദുരൂഹതയേറുന്നു...?

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: ഐസ്‌ക്രീം പാര്‍സര്‍ അട്ടിമറിക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കോടതിയില്‍ വക്കാലത്തില്ലാതെ അഭിഭാഷകന്‍ ഹാജരായതില്‍ ദുരൂഹത. വിഎസിന്റെ കേസ് പരിഗണിക്കുമ്പോള്‍ കക്ഷിയല്ലാത്ത അഭിഭാഷകന്‍ കോടതിയില്‍ ഹാജരായതില്‍ ദുരൂഹതയുണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍റെ അഭിഭാഷകന്‍ എന്‍ ഭാസ്‌കരന്‍ നായര്‍ ആരോപിച്ചു.

കോടതിയില്‍ വിഎസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇയാള്‍ ഉന്നയിച്ചു. എന്നാല്‍ ഈ അഭിഭാഷകനാരാമെന്ന് തനിക്കടക്കം കോടതിയിലൊരാള്‍ക്കും മനസിലായില്ലെന്നും ഭാസ്‌കരന്‍ നായര്‍ വ്യക്തമാക്കി. ഹൈക്കോടതിയെ അഭിഭാഷകനായ സന്തോഷ് മാത്യുവാണ് വക്കാലത്തില്ലാതെ കോഴിക്കോട് ജില്ലാ കോടതിയില്‍ എത്തി വിഎസിനെതിരെ ആരോപണമുന്നയിച്ചത്.

Read More: കേരളത്തിലെ അധികാര രാഷ്ട്രീയത്തില്‍ വനിതകള്‍ക്കിടമില്ല; സ്ത്രീകളെ ഭയക്കുന്നതാര് ?

V S Achuthananthan

എന്നാല്‍ വക്കാലത്തിലാതെ കോടതിയില്‍ കേസ് വാദിക്കാന്‍ ആര് പറഞ്ഞെന്ന് ചോദിച്ചി കോടതി ഇയാളെ തടയുകയായിരുന്നു. രൂക്ഷ വീമര്‍ശനാണ് കോടതി സന്തോഷ് മാത്യുവിനെതിരെ നടത്തിയത്. സന്തോഷ് മാത്യു വിഎസിനെതിരെ കോടതിയില്‍ എത്തിയതിന് പിന്നിലെ ദുരൂഹത ഏറുകയാണ്.

നേരത്തെ വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കുന്നതിരെയും ഇയാള്‍ രംഗത്ത് വന്നിരുന്നു. ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജ്ജി നല്‍കിയത് സന്തോഷ് മാത്യുവിന്റെ ജൂനിയറായ അരുണ്‍ തോമസ് ആണ്. സന്തോഷ് മാത്യു അഡ്വ എംകെ ദാമോദരന്റെ ജൂനിയര്‍കൂടിയായിരുന്നു എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

ഐസ്‌ക്രീം കേസ് അട്ടിമിറിയല്‍ നിര്‍ണായക പങ്ക് വഹിച്ചത് അഡ്വ എം കെ ദാമോദരനാണ്. ആ സമയത്ത് സന്തോഷ് മാത്യു എംകെ ദാമോദരന്റെ ജൂനിയറായി പ്രവര്‍ത്തിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനത്ത് നിന്ന് ദാമോദരനെ മാറ്റണമെന്ന് വിസും ആവശ്യപ്പെട്ടിരുന്നു. ദാമോദരനെതിരെ വിഎസ് രൂക്ഷ വിമര്‍ശനം നടത്തി. ഇതിനെല്ലാം ജൂനിയര്‍ അഭിഭാഷകര്‍ മുഖേന പകപോക്കുകയാണെന്നാണ് ആരോപണം.

Read More: ഇന്ന് മുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല; കനത്ത പിഴയും ഉപദേശവും...

English summary
VS Achuthananthan advocate N Bhaskaran Nair replay in Kozhikode court issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X