അവസാനം തീരുമാനമായി; കവടിയാര്‍ ഹൗസ് വിഎസിന്റെ ഔദ്യോഗിക വസതി
തിരുവന്തപുരം: വാടക വീട്ടില്‍ താമസിക്കുന്ന വിഎസിന് കവടിയാര്‍ ഹൗസ് ഔദ്യോഗികമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ഭരണപരിഷ്‌കാര കമ്മീഷനെ അവഹേളിക്കുകയാണെന്ന് ചീഫ് സെക്രട്ടറിക്ക് വിഎസ് കത്ത് നല്‍കിയതിന്റെ പിന്നാലെയാണ് പുതിയ നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ നടപടി.
ഉറപ്പ് നല്‍കിയതില്‍ നിന്നും വ്യത്യസ്തമായി സെക്രട്ടറിയേറ്റിന് പുറത്ത് കമ്മീഷന് ഓഫീസ് നല്‍കിയത് അവഹേളനപരമാണെന്നും കമ്മീഷനെ കാര്യങ്ങള്‍ അറിയിക്കുന്നതിന് സര്‍ക്കാരിന് അനാസ്ഥയാണെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വിഎസ് കുറ്റപ്പെടുത്തിയിരുന്നു. കമ്മീഷന്‍ സ്ഥാനം ഏറ്റെടുക്കാമെന്ന് കാണിച്ച് ഓഗസ്റ്റ് 18ന് കത്ത് നല്‍കി എന്നത് ശരിയാണ്. എന്നാല്‍ കമ്മീഷന് വേണ്ട ഓഫീസോ മറ്റ് കാര്യങ്ങളോ അറിയിച്ചിരുന്നില്ല.

ഭരണ പരിഷ്‌കരണ കമ്മീഷനെ സര്‍ക്കാര്‍ അവഹേളിക്കുകയാണെന്നും കത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നല്‍കിയ വസതിയായിരുന്നു കവടിയാര്‍. അവിടെ നിര്‍മാണ ജോലികള്‍ നടന്നുവരുന്നതിനാല്‍ ചീഫ് സെക്രട്ടറിക്കായി നിര്‍മിച്ച വസതിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. വിഎസിന് കവടിയാര്‍ വിട്ടുനല്‍കുന്നതില്‍ വിരോധമില്ലെന്ന് കടകംപള്ളി നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications