Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുത്ത രക്തസമ്മര്‍ദ്ദവും ശ്വാസമുട്ടലും, വിഎസ് അച്യുതാനന്ദന്‍ ഐസിയുവില്‍

മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത രക്തസമ്മര്‍ദവും ശ്വാസമുട്ടലുമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം റോയല്‍ ആശുപത്രിയിലെ ഐസിയുവിലാണ്.

ആരോഗ്യനില തൃപ്തികരം

ആരോഗ്യനില തൃപ്തികരം

ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാത്രി തന്നെ റൂമിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മൂന്ന് ദിവസമായി

മൂന്ന് ദിവസമായി

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ക്ഷീണിതനായിരുന്നു. ഡോ. ഭരത്ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നു.

വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തില്ല

വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തില്ല

കഴിഞ്ഞ ദിവസം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങിലും വിഎസ് പങ്കെടുക്കാന്‍ എത്തിയിരുന്നില്ല. വിഎസിനെ ഔദ്യോഗികമായി ക്ഷണിക്കാത്തതാണ് കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്.

പ്രതിപക്ഷ നേതാവിന് ഔദ്യോഗിക ക്ഷണം

പ്രതിപക്ഷ നേതാവിന് ഔദ്യോഗിക ക്ഷണം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പോലും ഔദ്യോഗിക ക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ തന്നെ ഔദ്യോഗികമായി ക്ഷണിക്കാതെ പ്രവേശന പാസ് മാത്രം നല്‍കിയതിലെ പ്രതിഷേധമായിരുന്നു ചടങ്ങില്‍ വിഎസ് വരാത്തതെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+