കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോബി ചെമ്മണ്ണൂരിനെ പറയാന്‍ വിഎസ് മാത്രം... 2000 കോടിയുടെ തട്ടിപ്പെന്ന്! മുഖ്യധാര മുക്കി!!!

Google Oneindia Malayalam News

തിരുവനന്തപുരം: ചില കാര്യങ്ങള്‍ ചിലര്‍ക്ക് മാത്രമേ പറയാന്‍ പറ്റൂ എന്നൊക്കെ പറയാറില്ലേ... അതുപോലെയാണ് വിഎസ് അച്യുതാനന്ദന്റെ കാര്യം. പലരും പറയാനും അറിയാനും മനപ്പൂര്‍വ്വം മടിയ്ക്കുന്ന കാര്യങ്ങള്‍ വിഎസ് അച്യുതാനന്ദന്‍ തുറന്നടിയ്ക്കും.

സ്വര്‍ണാഭരണ വ്യാപാര രംഗത്തെ അതികായനായ ബോബി ചെമ്മണ്ണൂരിനെതിയാണ് വിഎസ് അച്യുതാനന്ദന്‍ ആക്ഷേപം ഉന്നയിച്ചിരിയ്ക്കുന്നത്. അതും ചെറിയ ആക്ഷേപമല്ല, 2000 കോടി രൂപയുടെ ആക്ഷേപം.

VS Achuthanandan

റിസര്‍വ്വ് ബാങ്കിന്റേയും സര്‍ക്കാരിന്റേയും ചട്ടങ്ങള്‍ പാലിക്കാതെയാണ് ബോബി ചെമ്മണ്ണൂര്‍ പണമിടപാടുകള്‍ നടത്തുന്നതെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് ഒരാള്‍ പരാതി നല്‍കിയിട്ടും ആഭ്യന്തരവകുപ്പ് ഒരു നടപടിയും എടുത്തില്ലെന്നാണ് വിസ് പറയുന്നത്.

രേഖാമൂലം ആണത്രെ ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്. നടപടിയുണ്ടാകുമെന്ന് ഉറപ്പും നല്‍കിയിരുന്നത്രെ. എന്നാല്‍ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു ഫയല്‍ തന്നെ ഇല്ലെന്നാണ് പാതിക്കാരന് മറുപടി ലഭിച്ചതെന്ന് വിഎസ് പറഞ്ഞു.

അന്വേഷണം ഉണ്ടാകാതിരിക്കാനുള്ള കാരണവും വിഎസ് തന്നെ പറയുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും വേണ്ടതുപോലെ കണ്ടാല്‍ ഫയല്‍ മുങ്ങുമെന്നാണ് വിഎസിന്റെ പക്ഷം.

കന്റോണ്‍മെന്റ് ഹൗസില്‍ വച്ചായിരുന്നു വിഎസ് അച്യുതാനന്ദന്റെ പത്ര സമ്മേളനം. എല്ലാ മുഖ്യധാരമാധ്യമങ്ങളും അവിടെ എത്തിയിരുന്നു. എന്നാല്‍ ബോബി ചെമ്മണ്ണൂരിനെതിരെ വിഎസ് പറഞ്ഞ കാര്യങ്ങള്‍ ആരും തന്നെ റിപ്പോര്‍ട്ട് ചെയ്തില്ല.

English summary
VS Achuthanandan raised serious allegations against Boby Chemmanur. Main Stream media hesitated to report VS Achuthanandan's allegations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X