വിഎസിന് കളി പിടികിട്ടി... ഇനി പാര്‍ട്ടിയ്‌ക്കൊപ്പം തന്നെ
തിരുവനന്തപുരം: ജനശക്തി വാരികയില്‍ വന്ന അഭിമുഖത്തില്‍റെ പേരില്‍ ഇനിയും ഒരു അച്ചടക്ക നടപടി നേരിടാന്‍ വിഎസ് അച്യുതാനന്ദന്‍ തയ്യാറല്ല. അതുകൊണ്ടുതന്നെ ആ അഭിമുഖത്തെ തന്നെ തള്ളിപ്പറയുകയാണ് വിഎസ് ഇപ്പോള്‍.
അഭിമുഖമെന്ന പേരില്‍ മാധ്യമങ്ങള്‍ അവാസ്തവം പ്രചരിപ്പിയ്ക്കുകയാണ് എന്നാണ് വിഎസ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ താനങ്ങനെ ഒരു അഭിമുഖം നല്‍കിയിട്ടില്ലെന്ന് വിട്ടുപറയാനും വിഎസ് തയ്യാറാകുന്നില്ല.

തിരഞ്ഞെടുപ്പടുക്കുമ്പോള്‍ സിപിഎമ്മില്‍ ഉണ്ടാകുന്ന പതിവ് സംഭവമാണിത്. എല്ലാ അനുകൂല സാഹചര്യങ്ങളേയും പാര്‍ട്ടിയും വിഎസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പ്രതികൂലമാക്കും. എന്നാല്‍ ഇത്തവണ താനതിന് തയ്യാറല്ലെന്ന സൂചനയാണ് വിഎസ് നല്‍കുന്നത്.
തിരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോള്‍ പാര്‍ട്ടിയെ മനപ്പൂര്‍വ്വം കരിവാരിത്തേയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിഎസിന്റെ ആരോപണം. പാര്‍ട്ടി നേതൃത്വവും താനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. എന്നാല്‍ അത് പാഴ് വേലയാണെന്നും വിഎസ് പറയുന്നു.
ജനശക്തി എന്നത് പാര്‍ട്ടി വിരുദ്ധ പ്രസിദ്ധീകരണമാണെന്നും വിഎസ് അവര്‍ക്ക് അഭിമുഖം നല്‍കിയത് പരിശോധിയ്ക്കും എന്നുമായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒക്ടോബര്‍ 18 ഞായറാഴ്ച ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഈ വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടുപിറകെയാണ് വിഎസിന്റെ വിശദീകരണക്കുറിപ്പും പുറത്ത് വന്നത്.












Click it and Unblock the Notifications