കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെ വെട്ടിലാക്കി വിഎസ്;അതിരപ്പിള്ളി പദ്ധതി കേരളത്തിന് അനുയോജ്യമല്ല,മുന്നണിയില്‍ സമവായം വേണം

കേരളം പാരിസ്ഥിതിക സമൃദ്ധിയില്‍ വിരാജിച്ച കാലത്തെ വികസന നയങ്ങളല്ല, പാരിസ്ഥിതിക വിനാശകാലത്ത് കൈക്കൊളളാനാവുകയെന്ന് വിഎസ് പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിനെ വെട്ടിലാക്കി വീണ്ടും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. പദ്ധതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കുകയും അതിനെതിരെയുളള പ്രതിഷേധങ്ങള്‍ ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് വിഎസിന്റെ പ്രതികരണം.

മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് വിഎസ് അതിരപ്പിള്ളിയിലെ തന്റെ നിലപാട് ആവര്‍ത്തിക്കുന്നത്. കേരളം പാരിസ്ഥിതിക സമൃദ്ധിയില്‍ വിരാജിച്ച കാലത്തെ വികസന നയങ്ങളല്ല, പാരിസ്ഥിതിക വിനാശകാലത്ത് കൈക്കൊളളാനാവുകയെന്ന് വിഎസ് പറഞ്ഞു.

 ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങള്‍

ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങള്‍

അതിരപ്പിളളി ജലവൈദ്യുതപദ്ധതിക്കായി നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്ന ഘട്ടങ്ങളിലെല്ലാം നമ്മുടെ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും വിദഗ്ധരും അതിന്റെ ദുരന്തഫലങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് വിഎസ് പറഞ്ഞു.

 അതിരപ്പിള്ളി പദ്ധതി

അതിരപ്പിള്ളി പദ്ധതി

കേരളത്തില്‍ രണ്ടു മുന്നണികളും ഓരോ ഘട്ടത്തില്‍ അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ ഗുരുതരമായ പാരിസ്ഥിതികാവസ്ഥ കൂടി കണക്കിലെടുത്ത് അതിരപ്പിളളി പദ്ധതിയല്ല നമുക്ക് അനുയോജ്യം എന്നാണ് എനിക്ക് തോന്നുന്നതെന്നാണ് വിഎസ് അഭിപ്രായപ്പെട്ടത്.

 ഇടതുപക്ഷ ജനാധിപത്യ മുന്നണി

ഇടതുപക്ഷ ജനാധിപത്യ മുന്നണി

ഈ രംഗത്തെ വിദഗ്ധരും സംഘടനകളും പറയുന്നതെല്ലാം തെറ്റാണെന്ന് വിധിയെഴുതുന്നത് ഗുണകരമാവില്ല. ഇക്കാര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലും സമവായമുണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

 വൈദ്യുതോത്പാദനം

വൈദ്യുതോത്പാദനം

വികസനവും ഊര്‍ജ ഉപഭോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് നമുക്കറിയാം. പ്രധാനമായും ജലവൈദ്യുതപദ്ധതികളെ ആശ്രയിച്ചാണ് കേരളത്തിന്റെ വൈദ്യുതോത്പാദനം നടക്കുന്നത്. എന്നാല്‍ ജലവും നദിയും ഉളളിടത്തോളം കാലം മാത്രമെ നമുക്ക് ഈ സ്രോതസിനെ ഊര്‍ജ ഉത്പാദനത്തിനായി ആശ്രയിക്കാനാവൂ.

English summary
VS Achuthananthan against Athirappilly project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X