കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ പ്രായത്തിലും എനിക്ക് ആത്മവിശ്വാസമുണ്ട്'; ദുരന്തങ്ങളെ അതിജീവിച്ചവരാണ് നമ്മളെന്ന് വിഎസ്

Google Oneindia Malayalam News

തിരുവനന്തപുരം: ദുരന്തങ്ങളെ അതിജീവിച്ച നമ്മള്‍ കൊവിഡിനേയും അതിജീവിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍. അനാരോഗ്യം കാരണം പൊതുരംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയായിരുന്ന വിഎസ് അടുത്തിടെയാണ് സോഷ്യല്‍ മീഡിയയിലേക്ക് തിരികെ എത്തിയത്. തൊട്ട് പിറകെ കൊവിഡ് വ്യാപനത്തിന് എതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് വിഎസ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.

വിഎസിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പിങ്ങനെ: ''കൊറോണ വൈറസ് ദേശാതിര്‍ത്തികള്‍ ലംഘിച്ച് പടരുകയാണ്. തല്‍ക്കാലം വൈറസില്‍ നിന്ന് ഒളിച്ചോടുകയല്ലാതെ മാര്‍ഗമില്ല. വ്യക്തിശുചിത്വം കര്‍ശനമായി പാലിച്ചും, സാമൂഹ്യ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തും, വൈറസ് കടന്നുവരാവുന്ന വാതിലുകള്‍ അടച്ചുപൂട്ടുകയല്ലാതെ വേറെ മാര്‍ഗങ്ങളില്ല. സ്വയം നിര്‍മ്മിച്ച തടവറകളില്‍ കഴിയേണ്ടി വരുന്നത് ദുഃസഹമാണെന്നറിയാം. പക്ഷെ, വേറെ നിവൃത്തിയില്ല.

പേടിയല്ല, ആത്മവിശ്വാസവും ശാസ്ത്ര വിശ്വാസവുമാണ് കൈവിടാതിരിക്കേണ്ടത്. രോഗാവസ്ഥയിലാണെങ്കില്‍ പോലും, ഈ പ്രായത്തിലും എനിക്ക് ആത്മവിശ്വാസമുണ്ട്. ദുരന്തങ്ങളെ അതിജീവിച്ചവരാണ് നമ്മള്‍. കോവിഡിനെയും നാം അതിജീവിക്കും. പക്ഷെ, നിങ്ങള്‍ ഒപ്പമുണ്ടാവണമെന്ന് മാത്രം''.

vs

നെഞ്ചിലെ കഫക്കെട്ട് അടക്കമുളള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വിഎസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതും സന്ദര്‍ശകരെ കാണുന്നതും ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ വിലക്കിയിരുന്നു. നവംബര്‍ മുതല്‍ വിഎസ് വീട്ടില്‍ വിശ്രമത്തിലായിരുന്നു. മാര്‍ച്ച് പകുതിയോടെയാണ് വിഎസ് സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തിയത്. അനാരോഗ്യം കാരണം വിഎസിന് നിയമസഭയില്‍ നിന്നും അവധി അനുവദിച്ചിരുന്നു.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ പാലക്കാടുകാരും 3 പേർ എറണാകുളകാരും 2 പേർ പത്തനംതിട്ടക്കാരുമാണ്. കോഴിക്കോടും ഇടുക്കിയിലും ഓരോ കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ദുബായിൽ നിന്ന് വന്നവരാണ്. ഒരാൾ യുകെയിൽ നിന്നും ഒരാൾ ഫ്രാൻസിൽ നിന്നും വന്നവരാണ്. മൂന്ന് പേർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 122 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

പിണറായിയെ രാജ്യം കേൾക്കുന്നു, ഇന്ത്യ ടുഡെയിൽ അഭിമുഖം, പങ്ക് വെച്ച് ടൊവിനോ അടക്കമുളളവർപിണറായിയെ രാജ്യം കേൾക്കുന്നു, ഇന്ത്യ ടുഡെയിൽ അഭിമുഖം, പങ്ക് വെച്ച് ടൊവിനോ അടക്കമുളളവർ

കയ്യിൽ പണമില്ലേ? സൗജന്യമായി ഊണ് വീട്ടിൽ എത്തും, രാജ്യം അടച്ച് പൂട്ടിയാലും ഒരാളും പട്ടിണി കിടക്കില്ല!കയ്യിൽ പണമില്ലേ? സൗജന്യമായി ഊണ് വീട്ടിൽ എത്തും, രാജ്യം അടച്ച് പൂട്ടിയാലും ഒരാളും പട്ടിണി കിടക്കില്ല!

'നമ്മുടെ നാട്ടിൽ ഒരാളും പട്ടിണി കിടക്കരുത്', ലോക്ക് ഡൗണ്‍ കാലത്ത് ചേർത്ത് പിടിച്ച് പിണറായി സർക്കാർ!'നമ്മുടെ നാട്ടിൽ ഒരാളും പട്ടിണി കിടക്കരുത്', ലോക്ക് ഡൗണ്‍ കാലത്ത് ചേർത്ത് പിടിച്ച് പിണറായി സർക്കാർ!

English summary
VS Achuthanandan about covid19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X