കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനഭാസ്വമി ക്ഷേത്ര വിധിയില്‍ പ്രതികരണവുമായി വിഎസ്: എന്‍റെ ചില പരാമര്‍ശങ്ങള്‍ അന്ന് വിവാദവുമായി

Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ആചാരങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അധികാരമുള്ളതായുള്ള സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ നിലപാടാണ് കോടതിയില്‍ അവതരിപ്പിക്കപ്പെട്ടത് എന്നത് കേസിന്‍റെ അന്തിമ വിധിയില്‍ പ്രകടമായിട്ടുണ്ടാവാമെന്നാണ് വിഎസ് അച്യുതാനന്ദന്‍ ഫേസ്ബുക്ക് കുറിപ്പൂലെ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണാധികാരവുമായി ബന്ധപ്പെട്ട് ഇന്ന് വന്ന സുപ്രീംകോടതിയുടെ വിധിപ്പകര്‍പ്പ് വായിക്കുകയോ, നേരിട്ട് മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. എങ്കിലും വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍, ഹൈക്കോടതിയുടെ വിധിയില്‍നിന്നും വ്യത്യസ്തമായി, രാജകുടുംബത്തിന് ചില സവിശേഷ അധികാരങ്ങള്‍ നല്‍കുന്നതാണ് ഈ വിധി എന്ന് മനസ്സിലാക്കുന്നു.

vs-achuthanandan

Recommended Video

cmsvideo
മുഖ്യനെ താഴെയിറക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസ് | Oneindia Malayalam

പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ നിലവറകള്‍ തുറക്കുന്നതിനും ഏറെ മുമ്പ്, ക്ഷേത്രാധികാരികള്‍തന്നെ ക്ഷേത്രമുതല്‍ സ്വന്തമാക്കുന്നു എന്ന് പരസ്യമായി പറഞ്ഞു തുടങ്ങിയ ആളാണ് ഞാന്‍. എന്‍റെ ചില പരാമര്‍ശങ്ങള്‍ വിവാദത്തിന്‍റെ തലത്തില്‍ എത്തുകയുമുണ്ടായി. 2011ല്‍ ബഹു ഹൈക്കോടതിയില്‍ നിന്നും ഉണ്ടായ വിധിയുടെ അടിസ്ഥാനത്തില്‍, ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടിയും ക്ഷേത്രാചാരങ്ങള്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയും ക്ഷേത്ര സമ്പത്തിന്‍റെ സംരക്ഷണത്തിനു വേണ്ടിയും മൂന്ന് മാസത്തിനകം ഒരു സമിതിയുണ്ടാക്കണമായിരുന്നു.

വിധി വന്ന ഉടനെത്തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയും, പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉപേക്ഷ വരുത്തുകയുമായിരുന്നു. രാജകുടുംബം ബഹു. സുപ്രീംകോടതിയെ സമീപിക്കുകയും ഏതാണ്ട് അവര്‍ക്ക് അനുകൂലമായ വിധി സമ്പാദിക്കുകയുമാണ് ഉണ്ടായത് എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരം കേസുകളില്‍ ജനകീയ സര്‍ക്കാരുകള്‍ക്ക് എത്രമാത്രം ശ്രദ്ധ ചെലുത്താന്‍ കഴിയുന്നു എന്നതും അവരുടെ നിലപാടുകളും പ്രധാനമാണ്. യുഡിഎഫ് സര്‍ക്കാരിന്‍റെ നിലപാടാണ് കോടതിയില്‍ അവതരിപ്പിക്കപ്പെട്ടത് എന്നതും കേസിന്‍റെ അന്തിമ വിധിയില്‍ പ്രകടമായിട്ടുണ്ടാവാം.

ഓപ്പറേഷന്‍ കമലയും കൊണ്ട് ബിജെപി ഇങ്ങോട്ട് വരണ്ട; മഹാരാഷ്ട്രയില്‍ അത് വിലപ്പോവില്ലെന്ന് ശരദ് പവാര്‍ഓപ്പറേഷന്‍ കമലയും കൊണ്ട് ബിജെപി ഇങ്ങോട്ട് വരണ്ട; മഹാരാഷ്ട്രയില്‍ അത് വിലപ്പോവില്ലെന്ന് ശരദ് പവാര്‍

ബിജെപിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച് അസം എംഎല്‍എ; പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസും എജിപിയുംബിജെപിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച് അസം എംഎല്‍എ; പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസും എജിപിയും

English summary
VS Achuthanandan about sc Final Verdict Of Padmanabhaswamy Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X