കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ദേഹാസ്വാസ്ഥ്യം: വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസവും രക്ത സമ്മർദ്ദത്തിൽ വ്യതിയാനവും അനുഭവപ്പെട്ടതിനെ തുടർന്നാണ് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പ്രത്യേക നിരീക്ഷണത്തിലാണ് വിഎസ്. മുഖ്യമന്ത്രി പിണറായി വിജയൻ അച്യുതാനന്ദനെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം 96ാം പിറന്നാൾ ആഘോഷിച്ചത്.