അമ്മയ്ക്ക് ആരെങ്കിലും മൂക്ക് കയര്‍ ഇടുമോ... കാള ആര്‍എസ്സുകാരന്റെ തന്തയോ... വിഎസ് വീണ്ടും
തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ വീണ്ടും ആഞ്ഞടിച്ച് വിഎസ് അച്യുതാനന്ദന്‍. പശു മാതാവാണെങ്കില്‍ കാള പിതാവാണോ എന്നായിരുന്നു കഴിഞ്ഞ ദിവസം വിഎസ് ചോദിച്ചത്.
എന്നാലിപ്പോള്‍ അല്‍പം കൂടി കടന്നു വിഎസ് ചോദിയ്ക്കുന്നത് ഇതാണ്- സ്വന്തം അമ്മയെ ആരെങ്കിലും മൂക്കുകയറിട്ട് നടത്തുമോ എന്ന്. കഴിഞ്ഞ ദിവസത്തെ ചോദ്യം അല്‍പം കൂടി രൂക്ഷമായ ഭാഷയില്‍ ആവര്‍ത്തിയ്ക്കുന്നും ഉണ്ട്.

അമ്മയ്ക്ക് മൂക്കുകയര്‍
പശുവിനെ ഗോമാതാവ് എന്നല്ലേ ആര്‍എസ്എസ്സുകാര്‍ പറയുന്നത്. അമ്മയ്ക്ക് ആരെങ്കിലും മൂക്ക് കയര്‍ ഇടുമോ എന്നാണ് വിഎസിന്റെ പരിഹാസം.

വലിച്ചുകൊണ്ടുപോകില്ലേ
പശുവിന് മൂക്ക് കയറിടും. എന്നിട്ട് എങ്ങോട്ടെങ്കിലും കൊണ്ടുപോകണമെങ്കില്‍ അതില്‍ പിടിച്ച് വലിയ്ക്കും. ഇതൊക്കെ ആരെങ്കിലും പെറ്റ് വളര്‍ത്തിയ അമ്മയോട് ചെയ്യുമോ എന്നും വിഎസ് ചോദിയ്ക്കുന്നു.

ഇത്തിരി കടന്നുപോയി
പശു അമ്മയാണെങ്കില്‍ കാള ആര്‍എസ്എസ്സുകാരുടെ 'തന്തയാണോ' എന്നാണ് വിഎസ് പൊതുവേദിയില്‍ പ്രസംഗിച്ചത്.

കഴിഞ്ഞ ദിവസവും പറഞ്ഞു
പശു അമ്മയാണെങ്കില്‍ പശുവിന്റെ ഇണയായ കാള ആര്‍എസ്എസ്സുകാരുടെ അച്ഛനാണോ എന്നായിരുന്നു വിഎസ് കഴിഞ്ഞ ദിവസം ചോദിച്ചത്. പക്ഷേ ഇപ്പോഴത്തേത് അല്‍പം കടുത്തുപോയില്ലേ എന്നാണ് ചോദ്യം.

വിഎസ്സിന് എന്തുമാകാം
എന്തിന്റെ പേരിലായാലും 'തന്ത' പ്രയോഗം നടത്തിയത് വിഎസിനെ കുഴിയില്‍ ചാടിയ്ക്കുമെന്ന് ഉറപ്പാണ്. രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണ് വിഎസിന്റെ പ്രസംഗം എന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

പ്രതികരണം വരുമോ
ആര്‍എസ്എസ്സുകാരെ അധിക്ഷേപിച്ച സംഭവത്തില്‍ ഇതുവരെ ആരും പ്രതികരണവുമായി എത്തിയിട്ടില്ല.

തിരിച്ചടിയാകുമോ?
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ പിണറായി വിജയന്റെ 'പരനാറി' പ്രയോഗമാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്. ഈ തിരഞ്ഞെടുപ്പില്‍ വിഎസിന്റെ പ്രയോഗം ആയിരിയ്ക്കുമോ പ്രശ്‌നമാകുക?

മുമ്പും വിഎസ്
രാഷ്ട്രീയ എതിരാളികളെ മോശം വാക്കുകള്‍ ഉപയോഗിച്ച് വിഎസ് അധിക്ഷേപിയ്ക്കുന്നത് ഇത് ആദ്യമായല്ല. മുമ്പ് നിയമസഭ തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ലതിക സുഭാഷിനെതിരെ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.












Click it and Unblock the Notifications