വിഎസ് വീണ്ടും കണ്ണൂരിലെത്തുന്നു; ആശങ്കയോടെ നേതൃത്വം
കണ്ണൂര്‍: മൂന്നരവര്‍ഷത്തിനുശേഷം സിപിഎമ്മിന്റെ അനിഷേധ്യനായ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായ കണ്ണൂരിലെത്തുമ്പോള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. മനോജ് വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രതിരോധത്തിലായിരിക്കെ ഔദ്യോഗിക നേതൃത്വത്തെ വെട്ടിലാക്കുന്ന പ്രസ്താവന വിഎസ് നടത്തുമോയെന്നാണ് പാര്‍ട്ടിയുടെ ആശങ്കയ്ക്ക് കാരണം.
സപ്തംബര്‍ 18ന് ആറളം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനാണ് വി എസ് കണ്ണൂരില്‍ എത്തുന്നത്. പാര്‍ട്ടിയിലെ പ്രതിസന്ധിയിലാക്കിയ പ്രസ്താവനകളുമായി വിഎസ് കളം നിറഞ്ഞ മൂന്നര വര്‍ഷത്തിനിടെ കണ്ണൂരിലെ പല പരിപാടികളില്‍ നിന്നും വിഎസ്സിനെ മാറ്റി നിര്‍ത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പര്യടനത്തില്‍ നിന്നും വിഎസ് മാറി നില്‍ക്കുകയും ചെയ്തു.

പാര്‍ട്ടി വിലക്ക് ലംഘിച്ച് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചത് വിവാദത്തിലായശേഷം വിഎസ് കണ്ണൂരിലെത്തിയിട്ടില്ല. മനോജ് വധക്കേസ് സിബിഐയ്ക്ക് വിട്ടതിനെ ന്യായീകരിച്ചത് പല നേതാക്കളെയും അനിഷ്ടത്തിലാക്കിയിട്ടുണ്ടെങ്കിലും തത്കാലം വിഎസ്സിനെതിരെ പ്രതികരിക്കരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
ടിപി വധത്തില്‍ വിഎസ്സും ബര്‍ലിനും സംസ്ഥാന നേതൃത്വത്തോട് അടുത്തതോടെയാണ് കണ്ണൂരിലെ പൊതു പരിപാടിക്ക് വിഎസ്സിനെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പിണറായി വിജയന്‍ അടക്കമുള്ള ഔദ്യോഗിക നേതൃത്തിലെ പ്രമുഖരുടെ നാട്ടില്‍ വിഎസ് വീണ്ടും വിവാദ പരാമര്‍ശം നടത്തിയേക്കുമോ എന്നാണ് പാര്‍ട്ടി ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications