Get Updates
Get notified of breaking news, exclusive insights, and must-see stories!

'കരുണാകരന്‍ ഉണ്ടായിരുന്നെങ്കില്‍ മോനെ ചാട്ടവാറിന് അടിച്ചേനെ' വിഎസ് എന്താ ഈ പറയുന്നത്

തിരുവനന്തപുരം: കെ മുരളീധരനെ പരിഹസിച്ച് വീണ്ടും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. മുരളീധരന്‍ ഗ്രൂപ്പ് മാറി ഉമ്മന്‍ചാണ്ടിക്കൊപ്പം കൂടി എന്ന് വാര്‍ത്തകള്‍ ഉണ്ട്. അത് കാണാന്‍ കരുണാകരന്‍ ഇല്ലാതിരുന്നത് നന്നായെന്നും വിഎസ് പറഞ്ഞു.

കരുണാകരന്‍ ഉണ്ടായിരുന്നെങ്കില്‍ മുരളീധരനെ ചാട്ടവാറിന് അടിച്ചേനെയെന്നും വിഎസ് പറഞ്ഞു. ഡിഐസിയുമായി വള്ളിനിക്കറിട്ട് എല്‍ഡിഎഫിന്റെ പുറകെ നടന്ന കാലം മറക്കരുതെന്നും വിഎസ് പറഞ്ഞു.

എന്നാല്‍ വിഎസിന്റെ പരാമര്‍ശങ്ങള്‍ അതിരു കടക്കുന്നു എന്ന് ചൂട്ടിക്കാട്ടി ഭരണപക്ഷ അംഗങ്ങള്‍ വിഎസിന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തി.

VS Achuthanandan and K muraleedharan

സ്വന്തം മകന്റെ കാര്യമാണ് വിഎസ് ചൂട്ടിക്കാട്ടിയതെന്നായിരുന്നു കെ മുരളീധരന്റെ മറുപടി. തുടര്‍ന്ന് ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മിന്‍ വാക്കേറ്റമുണ്ടാവുകയും സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും കെ മുരളീധരനെ കിങ്ങിണിക്കുട്ടന്‍ എന്ന് പരിഹസിച്ച് വിഎസ് രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+