'കാര്യങ്ങള്‍ പഠിക്കാത്തത് ആരാണെന്ന് ജനങ്ങള്‍ക്കറിയാം':മന്ത്രി മണിക്ക് വിഎസിന്റെ മറുപടി
ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാം. മൂന്നാറില്‍ കൈയേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്‍ പറയുന്നത്. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണെന്നും വിഎസ് പറഞ്ഞു.
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. കഴിഞ്ഞ ദിവസം എംഎം മണി വിഎസ് അച്യുതാനന്ദനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് മറുപടിയായിരുന്നു വിഎസിന്റേത്.
മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ടാണ് മണി വിഎസിനെതിരെ രൂക്ഷ വിമര്‍നമുന്നയിച്ചത്. കാര്യങ്ങള്‍ പഠിക്കാതെയാണ് വിഎസ് മൂന്നാറിനെ കുറിച്ച് സംസാരിക്കുന്നതെന്നായിരുന്നു മണിയുടെ വിമര്‍ശനം. ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാം. മൂന്നാറില്‍ കൈയേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്‍ പറയുന്നത്. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണെന്നും വിഎസ് പറഞ്ഞു.

എസ് രാജേന്ദ്രന്‍ എംഎല്‍എ
ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെ പിന്തുണച്ചും വിഎസിന്റെ പരാമര്‍ശങ്ങള്‍ തളളിയും ഇന്നലെ മന്ത്രി എംഎം മണി രംഗത്തെത്തിയിരുന്നു. മൂന്നാറില്‍ ഭൂമി കൈയേറ്റമില്ല. എസ് രാജേന്ദ്രന്‍ എംഎല്‍എ അവകാശപ്പെടുന്നത് അദ്ദേഹത്തിന് പട്ടയമുണ്ടെന്നാണ്. അയാള്‍ അവിടെ ജനിച്ചുവളര്‍ന്നയാളാണ്. വെറുതെ അദ്ദേഹത്തിന്റെ മെക്കിട്ടുകയറുകയാണെന്നും മണി വ്യക്തമാക്കിയിരുന്നു.

പൂച്ചയും പട്ടിയും
വിഎസിനെക്കുറിച്ച് താന്‍ എന്തെങ്കിലും പറഞ്ഞാല്‍ വയ്യാവേലിയാകും. വിഎസ് മൂന്നാറിനെക്കുറിച്ച് ശരിക്ക് പഠിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. പൂച്ചയും പട്ടിയും എന്നുപറഞ്ഞുവരുന്നവരെ മുന്‍പും ഓടിച്ചിട്ടുണ്ടെന്നും മണി പറഞ്ഞിരുന്നു. ഇതിനാണ് വിഎസിന്റെ മറുപടി.

രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആള്‍
ഭൂമി കൈയേറ്റവും പട്ടയവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എസ് രാജേന്ദ്രനെ അനുകൂലിച്ചിരുന്നു. ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനാകട്ടെ രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണന്നതിനെ ശരിവെക്കുകയും ചെയ്തു. കൂടാതെ കഴിഞ്ഞ മൂന്നാര്‍ ഓപ്പറേഷന്‍ കാലത്തെ മണിയുടെ വിവാദ പ്രസ്താവന പത്രസമ്മേളനത്തില്‍ വിഎസ് സാന്ദര്‍ഭികമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

വിഎസ് അച്യുതാനന്ദന്‍
ഭൂമാഫിയയുടെ കൈയില്‍ നിന്നും അവര്‍ എത്ര ഉന്നതരായാലും ഓരോ ഇഞ്ചും ഒഴിപ്പിച്ചെടുക്കുക തന്നെ വേണം. അതിന് മുതിരുന്നവരുടെ കൈ വെട്ടും കാലുവെട്ടും രണ്ടുകാലില്‍ നടക്കാന്‍ അനുവദിക്കില്ല എന്നുവിളിച്ചു കൂവുന്നവരെ നിലയ്ക്ക് നിര്‍ത്തുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കടമയെന്നും വിഎസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications