'ഇരുട്ട് വീഴുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് കാവി കുപ്പായം' ; കുമ്മനത്തിനും സുധീരനുമെതിരെ വിഎസ്
കുമ്മനം രാജശേഖരനും വിഎം സുധീരനും മച്ചമ്പിമാരെ പോലെയാണെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനും സിപിഎം മുതിര്‍ന്ന നേതാവുമായ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനെയും പരിഹസിച്ച് വിഎസി അച്യുതാനന്ദന്‍. കുമ്മനം രാജശേഖരനും വിഎം സുധീരനും മച്ചമ്പിമാരെ പോലെയാണെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനും സിപിഎം മുതിര്‍ന്ന നേതാവുമായ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
ഇരുട്ട് വീഴുമ്പോള്‍ പല കോണ്‍ഗ്രസ് നേതാക്കളുടെയും കുപ്പായം കാവിയാകുമെന്നും വിഎസ് പറഞ്ഞു. കുമ്മനം എന്ത് പറഞ്ഞാലും വിഎം സുധീരന്‍ പിന്തുണയ്ക്കും. സുധീരന്‍ പറയുന്നതിന് കുമ്മനം മേലൊപ്പ് ചാര്‍ത്തുകയും ചെയ്യുമെന്നും വിഎസ് അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ലോ അക്കാദമിയിലെ ബിജെപിയുടെ സമരപ്പന്തലിലെത്തി വി മുരളീധരനെ സിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചത് നേരത്തെ വവന്‍ വിവാദങ്ങളാണുണ്ടാക്കിയിരുന്നു. സിപിഐയും ബിജെപിയും കൈകോര്‍ക്കുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം ചൊവ്വാഴ്ച മുന്‍ കൃഷിമന്ത്രിയും ചടയമംഗലം എംഎല്‍എയുമായ സിപിഐ നേതാവ് മുല്ലക്കര രത്‌നാകരന്‍ കൊല്ലത്തെ ബിജെപി സമരപ്പന്തലിലെത്തിയതും വിവാദങ്ങള്‍ക്ക് ഇടവരുത്തി. ചിതറ പഞ്ചായത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയിരുന്ന നിരാഹാര സമരം നാരങ്ങനീര് നല്‍കി അവസാനിപ്പിച്ചതും അദ്ദേഹമായിരുന്നു.












Click it and Unblock the Notifications