കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയാന്‍ ഫിലിപ്പിനെതിരെ വിഎസ്സും, വിഎം സുധീരനും

  • By Anwar Sadath
Google Oneindia Malayalam News

തിരുവന്തപുരം: കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ പരോക്ഷമായി അശ്ലീല പരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും രംഗത്തെത്തി. ചെറിയാന്‍ ഫിലിപ്പ് മാപ്പു പറയണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് അഭിപ്രായ പ്രകടനം സംസ്‌കാര ശൂന്യമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. പരാമര്‍ശം അത് പറഞ്ഞവരുടെ സംസ്‌കാരമാകാം. പരാമര്‍ശത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നെന്നും വിഎസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

cherian-philip

സമാന രീതിയിലാണ് വിഎം സുധീരനും പ്രതികരിച്ചത്. ചെറിയാന്‍ ഫിലിപ്പ് വിവാദ പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറയണമെന്ന അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരമൊരു പരാമര്‍ശം അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ നിലപാടാണെന്നും സുധീരന്‍ വ്യക്തമാക്കി. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ത്രീകളെയുമാണ് ചെറിയാന്‍ ഫിലിപ്പ് അപമാനിച്ചിരിക്കുന്നതെന്ന് ആര്‍ എം പി നേതാവ്് കെ കെ രമ അഭിപ്രായപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ കുപ്പായമൂരിയുള്ള പ്രകടനം മാതൃകാപരമാണെന്നും, രഹസ്യമായി ഇത്തരം സമരം ചെയ്ത വനിതകള്‍ക്ക് കോണ്‍ഗ്രസുകാര്‍ പണ്ട് സീറ്റ് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവം വിവാദമായതോടെ താന്‍ സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
VS Achuthanandan against Cherian Philip's Anti-women comments on facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X