കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍'; സി ദിവാകരന് ശക്തമായ മറുപടിയുമായി വിഎസ് അച്യുതാനന്ദന്‍

Google Oneindia Malayalam News

തിരുവനനന്തപുരം: ഭരണപരിഷ്കാര വേദി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സി സാജു അനുസ്മരണ യോഗത്തില്‍ ഭരണ പരിഷ്കാര കമ്മിഷ്ന ചെയര്‍മാന്‍ വിഎസ് അച്യൂതാനന്ദനും ധനമന്ത്രി തോമസ് ഐസക്കിനുമെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു സിപിഐ നേതാവും മുന്‍ മന്ത്രിയുമായി സി ദിവാകരന്‍ നടത്തിയത്. വിഎസ് അച്യുതാനന്ദര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നേരിടേണ്ടി വന്ന അവഗണനായിരുന്നു ദിവാകരന്‍ വ്യക്തമാക്കിയത്.

<strong> കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടിന് സമീപം സ്ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു</strong> കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടിന് സമീപം സ്ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

വിഎസ് സര്‍ക്കാറിന്‍റെ കാലത്ത് സിപിഐയെ അവഗണിച്ചെന്നും അന്നത്തെ ധനമന്ത്രി തോമസ് ഐസക് സിപിഐയെ അവഗണിച്ചെന്നും അന്നത്തെ ധനമന്ത്രി തോമസ് ഐസ്ക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ അനാവശ്യമായി വൈകിപ്പിച്ചെന്നുമായിരുന്നു സി ദിവാകരന്‍റെ ആരോപണം.. സി ദിവാകരന്‍റെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് വിഎസ് അച്യുതാനന്ദനിപ്പോള്‍..

മലര്‍ന്നുകിടന്ന് തുപ്പുന്നവര്‍

മലര്‍ന്നുകിടന്ന് തുപ്പുന്നവര്‍

മലര്‍ന്നുകിടന്ന് തുപ്പുന്നവര്‍ക്കറിയില്ല ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നുമാണ് വിഎസ് അച്യുതാനന്ദന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

മുന്‍ഗണന നല്‍കാനാവില്ല

മുന്‍ഗണന നല്‍കാനാവില്ല

സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലാകണമെന്നും അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഒരു എംഎല്‍എ പ്രഖ്യാപിക്കുമ്പോള്‍

ഒരു എംഎല്‍എ പ്രഖ്യാപിക്കുമ്പോള്‍

പാര്‍ലമെണ്ടറി രാഷ്ട്രീയത്തില്‍ പരാജയങ്ങളുണ്ടെന്ന് ഒരു എംഎല്‍എ പ്രഖ്യാപിക്കുമ്പോള്‍, അതൊരു വാര്‍ത്തയാവുകയാണ്. ഭരണ പരിഷ്കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും.

ആരുടെ മുഖത്തേക്കാണ്

ആരുടെ മുഖത്തേക്കാണ്

അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്. ഭരണ പരിഷ്കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

ധനകാര്യം

ധനകാര്യം

അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്‍റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ല.

അത് പറയുന്നതില്‍ തെറ്റുമില്ല

അത് പറയുന്നതില്‍ തെറ്റുമില്ല

എന്നാല്‍, ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നിലപാടുകളോട് പരിഗണനാ വിഷയങ്ങള്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റുമില്ലെന്നും പറഞ്ഞുകൊണ്ടാണ് വിഎസ് അച്യുതാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. ദിവാകരന്‍റെ പേര് എവിടേയും പരാമര്‍ശിച്ചിട്ടില്ലെങ്കിലും വിമര്‍ശനങ്ങളുടെ മുന നീളുന്നത് അദ്ദേഹത്തിലേക്ക് തന്നെ..

രൂക്ഷമായ തര്‍ക്കം

രൂക്ഷമായ തര്‍ക്കം

വിഎസ് സര്‍ക്കാറിന്‍റെ കാലത്ത് മന്ത്രിമാര്‍ക്കിടയില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. ധനകാര്യ മന്ത്രിക്ക് കൊമ്പൊന്നിമില്ല. എന്നിങ്ങനെ പോയി സി ദിവാകരന്‍റെ വിമര്‍ശനം. ഐസകിന്‍റെ മുന്നില്‍ ഞാന്‍ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. ധനകാര്യമന്ത്രിക്ക് എല്ലാവകുപ്പുകളില്‍ കയറി മേയാനുള്ള അധികാരമൊന്നുമില്ലെന്നും സി ദിവാകരന്‍ പറഞ്ഞു.

പൂര്‍ണ്ണ പരാജയം

പൂര്‍ണ്ണ പരാജയം

ഇപ്പോള്‍ വിഎസ് അച്യുതാന്ദന്‍റെ നേതൃത്വത്തിലുള്ള ഭരണപരിഷ്കാര കമ്മീഷന്‍ പൂര്‍ണ്ണ പരാജയമാണെന്നും സി ദിവാകരന്‍ കുറ്റപ്പെടുത്തി. നിയമസഭാ സമിതികളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതായുള്ള ഗുരുതരമായ ആരോപണവും സി ദിവാകരന്‍ നടത്തി.

സിപിഎം നേതാക്കള്‍ക്കെതിരെ

സിപിഎം നേതാക്കള്‍ക്കെതിരെ

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയുമായ സി ദിവാകരന്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത് മുന്നണിയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമാണെങ്കില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള രൂക്ഷമായേക്കും.

ഫേസ്ബുക്ക് പോസ്റ്റ്

വിഎസ് അച്യുതാന്ദന്‍

English summary
vs achuthanandan against cpi leader c divakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X