കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണകൂടം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു! ഫാസിസം തനിസ്വരൂപം പ്രകടമാക്കിയെന്ന് വിഎസ്

Google Oneindia Malayalam News

ഭതിരുവനന്തപുരം: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നീക്കത്തിന് എതിരെ രൂക്ഷ വിമര്‍ശനവും വന്‍ പ്രതിഷേധവും ഉയര്‍ന്ന് വരികയാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ആ ജനതയോട് ചെയ്യുന്ന ചതിയാണ് എന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. സിപിഎം പ്രതിഷേധ പരിപാടികള്‍ക്കും രാജ്യവ്യാപകമായി തുടക്കം കുറിച്ചിരിക്കുകയാണ്.

അതിനിടെ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയെ തകര്‍ക്കാനുളള ശ്രമം ഫാസിസ്റ്റുകള്‍ ആരംഭിച്ചിരിക്കുകയാണ് എന്ന് വിഎസ് വിമര്‍ശിക്കുന്നത്. ഫേസ്ബുക്കിലാണ് പ്രതികരണം.

bjp

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ഭരണകൂടം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. പാര്‍ലമെണ്ടിനെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ജനങ്ങളെ മൊത്തത്തിലും വീട്ടുതടവിലിട്ട്, സംഘപരിവാറിന്‍റെ വംശീയ ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചിരിക്കുന്നു. ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത് ഫാസിസ്റ്റുകളാണ് എന്ന് ഞാന്‍ മുമ്പേ പറഞ്ഞതാണ്.

ഇപ്പോഴിതാ, ഫാസിസം അതിന്‍റെ തനിസ്വരൂപം പ്രകടമാക്കിക്കഴിഞ്ഞിരിക്കുന്നു. ഇനിയും ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയത്തിന് ന്യായമില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ, ഫാസിസ്റ്റുകള്‍ തകര്‍ക്കാനാരംഭിച്ചിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ ഫാസിസത്തിന്‍റെ ഇരുണ്ട യുഗത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനെതിരെ ഇന്ത്യയിലെ ജനങ്ങളാണിനി പ്രതികരിക്കേണ്ടത്. ആ പ്രതികരണം ആരംഭിച്ചു കഴിഞ്ഞതായി വാര്‍ത്തകളില്‍നിന്ന് മനസ്സിലാക്കുന്നു'' എന്നാണ് പോസ്റ്റ്

English summary
VS Achuthanandan against Government's move to end special status to Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X