കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിംഗ സമത്വത്തിനെതിരെ ആഞ്ഞടിച്ച കാന്തപുരം സ്ത്രീകളോട് മാപ്പു പറയണമെന്ന് വിഎസ്

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ലിംഗ സമത്വത്തിനെതിരെ പരാമര്‍ശം നടത്തിയ കാന്തപുരം എപി അബുബക്കര്‍ മുസ്ലീയാര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ കാന്തപുരം മാപ്പു പറയണമെന്നാണ് വിഎസ് പറയുന്നത്. സ്ത്രീകള്‍ക്ക് പ്രസവിയ്ക്കാന്‍ മാത്രമേ കഴിവുള്ളൂവെന്നും, ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷന്മാരാണെന്നുമാണ് കാന്തപുരം പ്രസ്താവന നടത്തിയത്.

ഈ പ്രസ്താവന പിന്‍വലിച്ച് കാന്തപുരം സ്ത്രീകളോട് മാപ്പു പറയണമെന്നാണ് വിഎസ് ആവശ്യപ്പെട്ടത്. സ്വന്തം മാതാവിനെ പോലും അടച്ചാക്ഷേപിക്കുന്നതായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവനയെന്നും വിഎസ് കുറ്റപ്പെടുത്തി.

achuthanandan

ജനാധിപത്യ വിരുദ്ധ നിലപാടാണ് കാന്തപുരത്തിനെന്നും വിഎസ് ആരോപിച്ചു. സംഘപരിവാറിന്റെ നിലപാടിനോട് യോജിക്കുന്നതാണ് കാന്തപുരത്തിന്റെ നിലപാടെന്നും വിഎസ് പറഞ്ഞു. സ്ത്രീ-പുരുഷ സമത്വം ഇസ്ലാമികമോ മനുഷ്യത്വപരമോ അല്ലെന്നാണ് കാന്തപുരം പറഞ്ഞത്.

ആണും പെണ്ണും ഒരുമിച്ചിരുന്നു പഠിക്കണമെന്ന് പറയുന്നത് ഒരൊളിയമ്പാണ്. ഇത്തരം ശ്രമങ്ങള്‍ ഇസ്ലാമിനെയും സംസ്‌കാരത്തെയും നശിപ്പിക്കുമെന്നും കാന്തപുരം പറഞ്ഞിരുന്നു. ഗര്‍ഭം ധരിക്കാനും കുട്ടികളെ വളര്‍ത്താനുമാണ് സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നതെന്നും കാന്തപുരം പറയുകയുണ്ടായി.

English summary
VS Achuthanandan against kanthapuram statement over womens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X