കെസി ജോസഫ് മുഖ്യന്റെ കൂലിത്തല്ലുകാരന്‍: വിഎസ്
തിരുവനന്തപുരം: മന്ത്രി കെ സി ജോസഫിനെയും ചീഫ് വിപ്പ് പി സി ജോര്‍ജിനെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.
കെ സി ജോസഫ് മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനാണെന്ന് അദ്ദേഹം പറഞ്ഞു. പി സി ജോര്‍ജാണ് മുഖ്യമന്ത്രിയുടെ മറ്റൊരു കൂലിത്തല്ലുകാരന്‍. പാമോലിന്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ ഓടിക്കാന്‍ പി സി ജോര്‍ജിനെ മുഖ്യമന്ത്രി ഉപയോഗിച്ചെന്ന് വി എസ് ആരോപിച്ചു.

സലീം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയ ഹൈക്കോടതി വിമര്‍ശിച്ചതിനെയും വി എസ് ചൂണ്ടിക്കാട്ടി. സലീം രാജ് മുഖ്യമന്ത്രിയുടെ അരുമയാണ്. കോടതി വിധിയിലൂടെ ജഡ്ജി മുഖ്യമന്ത്രിയുടെ കരണത്തടിക്കുകയായിരുന്നു- വി എസ് പറഞ്ഞു.
സലീം രാജിന്റെ ഭൂമി തട്ടിപ്പു കേസുകളുള്‍പ്പടെ സരിത നായരുടെ സോളാര്‍ തട്ടിപ്പിലും മറ്റും മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണവിധേയമാത് ചൂണ്ടിക്കാട്ടിയാണ് കോടതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്.
തന്റെ ഓഫീസിനെതിരെയായി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് കോടതി പറഞ്ഞു. സോളാര്‍ തട്ടിപ്പ്, ഭൂമി തട്ടിപ്പ് കേസുകളെല്ലാം ജനങ്ങള്‍ അത്ഭുതത്തോടെയാണ് വീക്ഷിച്ചതെന്നും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പെട്ട ഒരാള്‍ തന്നെ തട്ടിപ്പിന് കൂട്ടുനില്‍ക്കുക എന്നത് ആശ്ചര്യകരമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications