സിപിഎമ്മിനെ വെട്ടിലാക്കി വിഎസ്.. മുന്നണി വിപുലീകരണത്തിൽ രൂക്ഷമായ വിമർശനം
തിരുവനന്തപുരം: ആര് ബാലകൃഷ്ണപിളളയുടെ കേരള കോണ്‍ഗ്രസിനേയും ഇന്ത്യന്‍ നാഷണല്‍ ലീഗിനേയും മുന്നണിയിലെടുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിപുലപ്പെടുത്തിയ നീക്കത്തിനെതിരെ തുറന്ന വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്. വര്‍ഗീയ കക്ഷികള്‍ക്കുളള ഇടത്താവളമല്ല ഇടത് മുന്നണിയെന്ന് വിഎസ് പറഞ്ഞു. ഇടത് മുന്നണിയില്‍ സവര്‍ണ മേധാവിത്വമുളളവര്‍ വേണ്ടെന്നും വിഎസ് അച്യുതാനന്ദന് തുറന്നടിച്ചു.
ആറ്റിങ്ങലില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് വിഎസ് എല്‍ഡിഎഫ് വിപുലീകരണത്തിന് എതിരെയുളള അതൃപ്തി പരസ്യമാക്കിയത്. സ്ത്രീസമത്വം ഉള്‍പ്പെടെയുളള എല്‍ഡിഎഫ് നയങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുളള സുപ്രീം കോടതി വിധിയെന്ന് വിഎസ് ചൂണ്ടിക്കാട്ടി.

എന്നാല്‍ കുടുംബത്തില്‍ പിറന്നവര്‍ ആരും ശബരിമലയില്‍ പോകില്ലെന്ന് പറഞ്ഞവര്‍ മുന്നണിക്ക് ബാധ്യതയാകുമെന്ന് വിഎസ് മുന്നറിയിപ്പ് നല്കി. പാര്‍ട്ടികളുടെയോ നേതാക്കളുടേയോ പേരെടുത്ത് പറയാതെയാണ് വിഎസ് വിമര്‍ശനം ഉന്നയിച്ചത്. വിഎസും ബാലകൃഷ്ണപ്പിള്ളയും പ്രഖ്യാപിത ശത്രുക്കളാണ്. വിഎസിന്റെ ഇടപെടല്‍ മൂലമാണ് അഴിമതിക്കേസില്‍ ബാലകൃഷ്ണപ്പിള്ള ശിക്ഷിക്കപ്പെട്ടത്. കേരള കോണ്‍ഗ്രസ് ബിയുടേയും ഐഎന്‍എല്ലിന്റെയും മുന്നണി പ്രവേശത്തിനെതിരെ ആയിരുന്നു വിഎസ് നേരത്തെയും നിലപാടെടുത്തത്.
അതേസമയം വിഎസിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ബാലകൃഷ്ണ പിളള രംഗത്ത് വന്നിട്ടുണ്ട്. താന്‍ സവര്‍ണരുടെയോ അവര്‍ണരുടെയോ ആളല്ലെന്നും വിഎസിന്റെ വാക്കുകളെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നുമാണ് ബാലകൃഷ്ണ പിളള നടത്തിയ പ്രതികരണം. അതേസമയം എല്‍ഡിഎഫ് വിപുലീകരണം കേന്ദ്ര കമ്മിറ്റി പുനപരിശോധിക്കില്ലെന്നും കൂടുതല്‍ പാര്‍ട്ടികള്‍ വരുമെന്ന കാര്യം സംസ്ഥാന ഘടകം അറിയിച്ചിരുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications