കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെ വെട്ടിലാക്കി വിഎസ്.. മുന്നണി വിപുലീകരണത്തിൽ രൂക്ഷമായ വിമർശനം

  • By Anamika Nath
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണപിളളയുടെ കേരള കോണ്‍ഗ്രസിനേയും ഇന്ത്യന്‍ നാഷണല്‍ ലീഗിനേയും മുന്നണിയിലെടുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിപുലപ്പെടുത്തിയ നീക്കത്തിനെതിരെ തുറന്ന വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. വര്‍ഗീയ കക്ഷികള്‍ക്കുളള ഇടത്താവളമല്ല ഇടത് മുന്നണിയെന്ന് വിഎസ് പറഞ്ഞു. ഇടത് മുന്നണിയില്‍ സവര്‍ണ മേധാവിത്വമുളളവര്‍ വേണ്ടെന്നും വിഎസ് അച്യുതാനന്ദന്‍ തുറന്നടിച്ചു.

ആറ്റിങ്ങലില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് വിഎസ് എല്‍ഡിഎഫ് വിപുലീകരണത്തിന് എതിരെയുളള അതൃപ്തി പരസ്യമാക്കിയത്. സ്ത്രീസമത്വം ഉള്‍പ്പെടെയുളള എല്‍ഡിഎഫ് നയങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുളള സുപ്രീം കോടതി വിധിയെന്ന് വിഎസ് ചൂണ്ടിക്കാട്ടി.

VS

എന്നാല്‍ കുടുംബത്തില്‍ പിറന്നവര്‍ ആരും ശബരിമലയില്‍ പോകില്ലെന്ന് പറഞ്ഞവര്‍ മുന്നണിക്ക് ബാധ്യതയാകുമെന്ന് വിഎസ് മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടികളുടെയോ നേതാക്കളുടേയോ പേരെടുത്ത് പറയാതെയാണ് വിഎസ് വിമര്‍ശനം ഉന്നയിച്ചത്. വിഎസും ബാലകൃഷ്ണപ്പിള്ളയും പ്രഖ്യാപിത ശത്രുക്കളാണ്. വിഎസിന്റെ ഇടപെടല്‍ മൂലമാണ് അഴിമതിക്കേസില്‍ ബാലകൃഷ്ണപ്പിള്ള ശിക്ഷിക്കപ്പെട്ടത്. കേരള കോണ്‍ഗ്രസ് ബിയുടേയും ഐഎന്‍എല്ലിന്റെയും മുന്നണി പ്രവേശത്തിനെതിരെ ആയിരുന്നു വിഎസ് നേരത്തെയും നിലപാടെടുത്തത്.

അതേസമയം വിഎസിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ബാലകൃഷ്ണ പിളള രംഗത്ത് വന്നിട്ടുണ്ട്. താന്‍ സവര്‍ണരുടെയോ അവര്‍ണരുടെയോ ആളല്ലെന്നും വിഎസിന്റെ വാക്കുകളെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നുമാണ് ബാലകൃഷ്ണ പിളള നടത്തിയ പ്രതികരണം. അതേസമയം എല്‍ഡിഎഫ് വിപുലീകരണം കേന്ദ്ര കമ്മിറ്റി പുനപരിശോധിക്കില്ലെന്നും കൂടുതല്‍ പാര്‍ട്ടികള്‍ വരുമെന്ന കാര്യം സംസ്ഥാന ഘടകം അറിയിച്ചിരുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.

English summary
VS Achuthanandan against LDF Expansion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X