Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ പരിഹസിച്ച് വിഎസ്,മോദി കുടുംബം ഉപേക്ഷിച്ചതിനാല്‍ ആ കുടുംബം രക്ഷപ്പെട്ടു,രാജ്യം കഷ്ടത്തിലായി...

എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ തിരുവനന്തപുരത്ത് പ്രസംഗിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിക്കെതിരെ വിഎസ് ആഞ്ഞടിച്ചത്.

തിരുവനന്തപുരം: നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍. തന്റെ രാജ്യത്തിന് വേണ്ടി കുടുംബം ഉപേക്ഷിച്ചെന്ന് മോദി പറഞ്ഞത് ശരിയാണ്, അതിനാല്‍ ആ കുടുംബം രക്ഷപ്പെട്ടു. എന്നാല്‍ രാജ്യം കഷ്ടത്തിലായെന്നും വിഎസ് പറഞ്ഞു. എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ തിരുവനന്തപുരത്ത് പ്രസംഗിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിക്കെതിരെ വിഎസ് ആഞ്ഞടിച്ചത്.

ബിജെപിക്കും നരേന്ദ്രമോദിക്കും നിരോധിച്ച നോട്ടിന്റെ വിലയേ ജനങ്ങള്‍ നല്‍കുന്നുള്ളു. ദീര്‍ഘ വീക്ഷണമില്ലാതെ ഭരണാധികാരികള്‍ പ്രവര്‍ത്തിച്ചാലുണ്ടാകുന്ന ബുദ്ധിമുട്ടാണ് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്നതെന്നും, മോദിയുടെ പ്രഖ്യാപനങ്ങളെല്ലാം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.

vsachuthanandan

ജനങ്ങളെ ക്യാഷ്‌ലെസാക്കിയ മോദിയെയും ബിജെപിയെയും അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നിക്ഷാസനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അസംബന്ധമായ ഈ തീരുമാനത്തില്‍ നിന്നും മോദിയും കേന്ദ്രസര്‍ക്കാരും പിന്മാറണമെന്നും വിഎസ് ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തിനെതിരെയാണ് ഡിസംബര്‍ 29 വ്യാഴാഴ്ച തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എല്‍ഡിഎഫ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+