കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചണ്ടിയ്ക്ക് എ പ്ലസ് അല്ല, 'എ' സര്‍ട്ടിഫിക്കറ്റെന്ന് വിഎസ്

Google Oneindia Malayalam News

അരുവിക്കര: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് എ പ്ലസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു എന്നായിരുന്നു അടുത്തിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞത്. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ അരുവിക്കരയില്‍ പറഞ്ഞത് ഇത്തിരി കടുത്തുപോയി!

ഉമ്മാന്‍ ചാണ്ടിയുടെ സര്‍ക്കാരിന് യഥാര്‍ത്ഥിത്തില്‍ 'എ' സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കേണ്ടത് എന്നാണ് ആന്റണിയോട് പറയാനുള്ളതെന്നാണ് വിഎസ് പറഞ്ഞത്. ആള്‍ക്കൂട്ടത്തെ ഇളക്കിമറിയ്ക്കുന്നതായിരുന്നു വിഎസിന്റെ അരുവിക്കര പ്രസംഗം.

VS Achuthanandan

അരുവിക്കരയിലെത്തിയ ഉമ്മന്‍ ചാണ്ടി ആദിവാസികളുടെ ഊരുകള്‍ പരതി നടക്കുകയാണ്. ഊരുകളില്‍ ചെന്ന് കപ്പ തിന്നുന്നത് മഹാകാര്യമാണ് പോലും. ഈ വിധമുള്ള ചൊക്കിടി വിദ്യയും കള്ളക്കളികളും ഇവിടെ ഫലിയ്ക്കില്ലെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

സലീം രാജും ഉതുപ്പ് വര്‍ഗ്ഗീസും എല്ലാം വിഎസിന്റെ പ്രസംഗത്തില്‍ ഇടംപിടിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ശിഷ്യന്‍മാര്‍ എന്നാണ് വിശേഷണം. 450 കുടുംബങ്ങളെ വഴിയാധാരമാക്കി 15 കോടിയിലേറെ തട്ടിയെടുത്ത സലീം രാജ് ഒരു ശിഷ്യന്‍. മറ്റൊരു ശിഷ്യനാണ് പുതുപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗ്ഗീസ്. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ പേരില്‍ ഇയാളും കോടികള്‍ തട്ടി. പക്ഷേ ഉമ്മന്‍ ചാണ്ടിയുടെ പോലീസിന് ഇയാളെ പിടികിട്ടുന്നില്ലെന്നും വിഎസ് പറഞ്ഞു.

English summary
VS Achuthanandan says that Oommen Chandy government will get only A Certificate instead of A Plus. He was inaugurating the election campaign of M Vijayakumar at Aruvikkara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X