വെളളാപ്പള്ളി നൂറ് കോടി കോഴ വാങ്ങി, കള്ളപ്പണപ്പേടിയില് മോദി പ്രേമം?
ആലപ്പുഴ: സിപിഎമ്മും എസ്എന്‍ഡിപി നേതൃത്വവും തമ്മിലുള്ള ആശയ സംഘര്‍ഷം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം സിപിഎമ്മിനെ അതിരൂക്ഷമായി വിമര്‍ശിച്ച വെളളാപ്പള്ളിയ്ക്ക് വിഎസ് അച്യുതാനന്ദന് കടുത്ത ഭാഷയില്‍ മറുപടി നല്കി.
വെള്ളാപ്പള്ളി നടേശന് നൂറ് കോടി രൂപ കോഴ വാങ്ങി എന്നാണ് വിഎസ് അച്യുതാനന്ദന് ആരോപിയ്ക്കുന്നത്. ഇത് കള്ളപ്പണമാണ്. കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം പിടിയ്ക്കും എന്ന് പറഞ്ഞപ്പോള്‍ ഭയം കൊണ്ടാണ് മോദിയുടെ പിറകേ പോകുന്നതെന്നാണ് വിഎസിന്റെ ആക്ഷേപം.

വെള്ളാപ്പള്ളി കോഴ വാങ്ങി?
എസ്എന്‍ കോളേജുകളിലെ നിയമനങ്ങള്‍ക്ക് വെള്ളാപ്പള്ളി നടേശന് കോഴ വാങ്ങിയിട്ടുണ്ടെന്നാണ് വിഎസിന്റെ ആക്ഷേപം. ഈഴവരില്‍ ആര്‍ക്കെങ്കിലും പണം കോഴ വാങ്ങാതെ നിയമനം നല്‍കിയിട്ടുണ്ടോ എന്നും വിഎസ് ചോദിച്ചു.

നൂറ് കോടി
നാല് വര്‍ഷത്തിനെ എസ്എന്‍ കോളേജുകളില്‍ 302 നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു നിയമനത്തിന് 25 മുതല്‍ നാല്പത് ലക്ഷം വരൊണ് കോഴ വാങ്ങുന്നത്. അപ്പോള്‍ നൂറ് കോടി രൂപയോളം കോഴയായി വാങ്ങിയിട്ടുണ്ടെന്നാണ് വിഎസിന്റെ ആക്ഷേപം.

സ്വിസ് ബാങ്കില്‍
കോഴ വാങ്ങിയ പണം വെള്ളാപ്പള്ളി സ്വിസ് ബാങ്കിലാണ് നിക്ഷേപിച്ചിരിയ്ക്കുന്നത് എന്നായിരുന്നു അടുത്ത ആക്ഷേപം.

മോദിപ്പേടി
സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരും എന്ന് നരേന്ദ്ര മോദി പറഞ്ഞതിനെ ഭയന്നിട്ടാണ് ഇപ്പോള്‍ ബിജെപിയുമായി വെള്ളാപ്പള്ളി അടുക്കുന്നതെന്നായിരുന്നു അടുത്ത ആരോപണം.

വെള്ളാപ്പള്ളിയുടെ നാട്ടില്‍
വെള്ളാപ്പള്ളിയുടെ സ്വന്തം നാട്ടില്‍ സിപിഎം നടത്തിയ വര്‍ഗ്ഗീയ വിരുദ്ധ സെമിനാറില്‍ ആയിരുന്നു വിഎസിന്റെ വിമര്‍ശനങ്ങള്‍.

വെള്ളാപ്പള്ളിയുടെ ഗുരുനിന്ദ
കോളേജുകള്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കാതെ സ്വന്തം പേരാണ് വെള്ളാപ്പള്ളി നല്‍കുന്നത്. ഇതിലും വലിയ ഗുരുനിന്ദയില്ലെന്നും വിഎസ് പറഞ്ഞു.

വെള്ളാപ്പള്ളിയുടെ വിമര്‍ശനം
എസ്എന്‍ഡിപി ഇല്ലായിരുന്നെങ്കില്‍ വിഎസ്സിനെ സിപിഎം വെട്ടിയരിഞ്ഞ് പ്ട്ടിയ്ക്ക് ഇട്ടുകൊടുക്കുമായിരുന്നു എന്നായിരുന്നു വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം












Click it and Unblock the Notifications