കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെളളാപ്പള്ളി നൂറ് കോടി കോഴ വാങ്ങി, കള്ളപ്പണപ്പേടിയില്‍ മോദി പ്രേമം?

Google Oneindia Malayalam News

ആലപ്പുഴ: സിപിഎമ്മും എസ്എന്‍ഡിപി നേതൃത്വവും തമ്മിലുള്ള ആശയ സംഘര്‍ഷം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം സിപിഎമ്മിനെ അതിരൂക്ഷമായി വിമര്‍ശിച്ച വെളളാപ്പള്ളിയ്ക്ക് വിഎസ് അച്യുതാനന്ദന്‍ കടുത്ത ഭാഷയില്‍ മറുപടി നല്‍കി.

വെള്ളാപ്പള്ളി നടേശന്‍ നൂറ് കോടി രൂപ കോഴ വാങ്ങി എന്നാണ് വിഎസ് അച്യുതാനന്ദന്‍ ആരോപിയ്ക്കുന്നത്. ഇത് കള്ളപ്പണമാണ്. കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം പിടിയ്ക്കും എന്ന് പറഞ്ഞപ്പോള്‍ ഭയം കൊണ്ടാണ് മോദിയുടെ പിറകേ പോകുന്നതെന്നാണ് വിഎസിന്റെ ആക്ഷേപം.

വെള്ളാപ്പള്ളി കോഴ വാങ്ങി?

വെള്ളാപ്പള്ളി കോഴ വാങ്ങി?

എസ്എന്‍ കോളേജുകളിലെ നിയമനങ്ങള്‍ക്ക് വെള്ളാപ്പള്ളി നടേശന്‍ കോഴ വാങ്ങിയിട്ടുണ്ടെന്നാണ് വിഎസിന്റെ ആക്ഷേപം. ഈഴവരില്‍ ആര്‍ക്കെങ്കിലും പണം കോഴ വാങ്ങാതെ നിയമനം നല്‍കിയിട്ടുണ്ടോ എന്നും വിഎസ് ചോദിച്ചു.

നൂറ് കോടി

നൂറ് കോടി

നാല് വര്‍ഷത്തിനെ എസ്എന്‍ കോളേജുകളില്‍ 302 നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു നിയമനത്തിന് 25 മുതല്‍ നാല്പത് ലക്ഷം വരൊണ് കോഴ വാങ്ങുന്നത്. അപ്പോള്‍ നൂറ് കോടി രൂപയോളം കോഴയായി വാങ്ങിയിട്ടുണ്ടെന്നാണ് വിഎസിന്റെ ആക്ഷേപം.

സ്വിസ് ബാങ്കില്‍

സ്വിസ് ബാങ്കില്‍

കോഴ വാങ്ങിയ പണം വെള്ളാപ്പള്ളി സ്വിസ് ബാങ്കിലാണ് നിക്ഷേപിച്ചിരിയ്ക്കുന്നത് എന്നായിരുന്നു അടുത്ത ആക്ഷേപം.

മോദിപ്പേടി

മോദിപ്പേടി

സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരും എന്ന് നരേന്ദ്ര മോദി പറഞ്ഞതിനെ ഭയന്നിട്ടാണ് ഇപ്പോള്‍ ബിജെപിയുമായി വെള്ളാപ്പള്ളി അടുക്കുന്നതെന്നായിരുന്നു അടുത്ത ആരോപണം.

വെള്ളാപ്പള്ളിയുടെ നാട്ടില്‍

വെള്ളാപ്പള്ളിയുടെ നാട്ടില്‍

വെള്ളാപ്പള്ളിയുടെ സ്വന്തം നാട്ടില്‍ സിപിഎം നടത്തിയ വര്‍ഗ്ഗീയ വിരുദ്ധ സെമിനാറില്‍ ആയിരുന്നു വിഎസിന്റെ വിമര്‍ശനങ്ങള്‍.

വെള്ളാപ്പള്ളിയുടെ ഗുരുനിന്ദ

വെള്ളാപ്പള്ളിയുടെ ഗുരുനിന്ദ

കോളേജുകള്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കാതെ സ്വന്തം പേരാണ് വെള്ളാപ്പള്ളി നല്‍കുന്നത്. ഇതിലും വലിയ ഗുരുനിന്ദയില്ലെന്നും വിഎസ് പറഞ്ഞു.

വെള്ളാപ്പള്ളിയുടെ വിമര്‍ശനം

വെള്ളാപ്പള്ളിയുടെ വിമര്‍ശനം

എസ്എന്‍ഡിപി ഇല്ലായിരുന്നെങ്കില്‍ വിഎസ്സിനെ സിപിഎം വെട്ടിയരിഞ്ഞ് പ്ട്ടിയ്ക്ക് ഇട്ടുകൊടുക്കുമായിരുന്നു എന്നായിരുന്നു വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്.

English summary
VS Achuthanandan against Vellappally Natesan. VS Alleged 100 crore bribery on Natesan in SN College appointments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X