കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പഠിച്ച സ്കൂളിലല്ല ആന്റണി പഠിച്ചത്... ആര്‍ക്കാണത് അറിയാത്തത്?

Google Oneindia Malayalam News

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ പഠിച്ച സ്‌കൂളിലല്ല താന്‍ പഠിച്ചതെന്നാണ് 'ആറാട്ടുമുണ്ടന്‍' പ്രയോഗത്തെക്കുറിച്ച് എകെ ആന്‍റണി പ്രതികരിച്ചത്. പഠിച്ച സ്‌കൂളില്‍ മാത്രമല്ല, പഠിച്ച വിഷയത്തിലും വ്യത്യാസമുണ്ടെന്നാണ് വിഎസ് തിരിച്ചടിച്ചത്.

ആലപ്പുഴ ജില്ലാക്കാരാണ് വിഎസ് അച്യുതാനന്ദനും എകെ ആന്റണിയും. എന്നാല്‍ രണ്ട് പേരും ഒരു സ്‌കൂളില്‍ പഠിച്ചിട്ടില്ലെന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. കാരണം വിഎസ് പുന്നപ്രക്കാരനും ആന്റണി ചേര്‍ത്തലക്കാരനും ആണ്. ഈ രണ്ട് സ്ഥലങ്ങളും തമ്മില്‍ 28 കിലോമീറ്റര്‍ ദൂരമുണ്ട്.

VS and Antony

എന്നാല്‍ ആന്റണിയും വിഎസും പറഞ്ഞ സ്‌കൂള്‍ 'ആ സ്‌കൂള്‍' അല്ല. രാഷ്ട്രീയത്തിന്റെ സ്‌കൂള്‍ ആണ്. വിഎസ് പഠിച്ച സ്‌കൂളിലല്ല പഠിച്ചത് എന്നതിനാല്‍ അദ്ദേഹം നടത്തിയതുപോലെയുള്ള പരാമര്‍ശങ്ങള്‍ തനിക്ക് നടത്താനാവില്ലെന്നായിരുന്നു ആന്റണി പറഞ്ഞത്.

അരുവിക്കരയില്‍ മഴയെ അവഗണിച്ചും വോട്ടിംഗ് പുരോഗമിയ്ക്കുമ്പോള്‍ നിശബ്ദനായി ഇരിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ തയ്യാറായില്ല. ആന്റണി പഠിച്ച സ്‌കൂള്‍ മാത്രമല്ല, വിഷയവും പ്രശ്‌നമാണെന്നാണ് വിഎസ് തിരിച്ചടിച്ചത്.

താന്‍ പഠിച്ചത് പുന്നപ്ര-വയലാര്‍ സ്‌കൂളിലാണ്. ആ സ്‌കൂളില്‍ ആന്റണിയ്ക്ക് ഒരിക്കലും പഠിയ്ക്കാനാവില്ല. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പിരിച്ച് വിടണം എന്ന് ഗാന്ധിജി പറഞ്ഞ സ്‌കൂളിലാണ് ആന്റണി പഠിച്ചതെന്നും വിഎസ് ആക്ഷേപിച്ചു.

തിരഞ്ഞെടുപ്പിന്‍റെ ചൂടിനൊപ്പം നേതാക്കള്‍ തമ്മിലുള്ള വാക്പോരിന്‍റെ കൂടി പേരിലായിരിക്കും അരുവിക്കര തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഓര്‍മിയ്ക്കപ്പെടുക. വിഎസ് അച്യുതാനന്ദനെ വിഎം സുധീരന്‍ അറവ് മാടെന്ന് വിളിച്ചപ്പോള്‍ സുധീരനെ ഇറച്ചിവെട്ടുകാരന്‍ എന്നാണ് വിഎസ് തിരിച്ചുവിളിച്ചത്. പിണറായി വിജയനെ മായാവിയെന്ന് രമേശ് ചെന്നിത്തല വിളിച്ചപ്പോള്‍ ഭരണപക്ഷത്തെ അധോലോക സംഘമെന്നാണ് പിണറായി തിരിച്ചുവിളിച്ചത്.

English summary
VS Achuthanandan- AK Antony word war during Aruvikkara by election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X