കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഡിപിഐയും ആർഎസ്എസും ഒരു നാണയത്തിന്റെ ഇരുവശം; പൂട്ടിയിടേണ്ടത് ഹാദിയയെ അല്ലെന്ന് വിഎസ്!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: പൂട്ടിയിടേണ്ടത് ഹാദിയയെയല്ലാ, മതത്തിന്റെ പേരില്‍ വ്യക്തിസ്വാതന്ത്ര്യത്തിന് മേല്‍ കുതിരകേറാന്‍ വരുന്ന വര്‍ഗീയ ശക്തികളെയാണെന്ന് സിപിഎമ്മിന്റെ മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ. ഹാദിയയുടെ ഇന്നത്തെ വിശ്വാസമനുസരിച്ച് അവള്‍ ജീവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി പത്രത്തിലെഴുതിയ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ബലതന്ത്രം എന്ന ലേഖനത്തിലാണ് വിഎസ് തുറന്നടിക്കുന്നത്.

പോപ്പുലർ ഫ്രണ്ടിന്റേത് സിപിഎമ്മിന് സമാനമായ ലെവി സിസ്റ്റം; എല്ലാം ദേശ വരുദ്ധത്തിന്, എത്തുന്നത് കോടികൾപോപ്പുലർ ഫ്രണ്ടിന്റേത് സിപിഎമ്മിന് സമാനമായ ലെവി സിസ്റ്റം; എല്ലാം ദേശ വരുദ്ധത്തിന്, എത്തുന്നത് കോടികൾ

ഹർത്താൽ വിരുദ്ധർ ഹർത്താൽ‌ പ്രഖ്യാപിച്ചത് ഫിഫ മത്സര ദിവസം; പ്രതിഷേധവുമായി സോഷ്യൽ മീഡിയ!ഹർത്താൽ വിരുദ്ധർ ഹർത്താൽ‌ പ്രഖ്യാപിച്ചത് ഫിഫ മത്സര ദിവസം; പ്രതിഷേധവുമായി സോഷ്യൽ മീഡിയ!

വ്യക്തിയില്‍ ജന്മനാ ഒരു മതം അടിച്ചേല്‍പ്പിക്കുകയും അതാണ് ഘര്‍ എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുളള അനാവശ്യവും നിയമവിരുദ്ധവുമായ കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. രക്ഷകര്‍ത്താക്കള്‍ ചമയുന്നവര്‍ വിഷസര്‍പ്പങ്ങളെന്ന് തലക്കെട്ടിട്ടുളള കോളത്തില്‍ മറ്റുചില രക്ഷകര്‍ത്താക്കള്‍ കൂടി രംഗത്ത് വരുന്നതിനെക്കുറിച്ചും വിഎസ് പറയുന്നു.ഒരു വ്യക്തിയുടെ മതം എന്ന ഘടകത്തെ ആസ്പദമാക്കി അനുകൂലമായും പ്രതികൂലമായും ചില വര്‍ഗീയ സംഘടനകള്‍ രംഗത്ത് വരികയാണ്.

മതേതര സ്വഭാവം തകർക്കുന്നു

മതേതര സ്വഭാവം തകർക്കുന്നു

ഘര്‍ വാപ്പസി എന്ന പേരിട്ടും മാതാപിതാക്കളെ സ്വാധീനിച്ചും ഇതിന് ന്യായീകരണമൊരുക്കാന്‍ ശ്രമിക്കുന്നതിലൂടെ സമൂഹത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നതെന്നും വിഎസ് പറയുന്നു.

ഒരേ നാണയത്തിന്റെ ഇരുവശം

ഒരേ നാണയത്തിന്റെ ഇരുവശം

ഇവര്‍ നമ്മുടെ മതേതര സമൂഹത്തിലേക്ക് വിഷം പടര്‍ത്തുകയാണ്. എസ്ഡിപിഐയും ആര്‍എസ്എസുമെല്ലാം ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു കൂട്ടരും വിജയിച്ചു

രണ്ടു കൂട്ടരും വിജയിച്ചു

മതം അടിസ്ഥാനമാക്കി വിഭജനം നടന്നാലെ രണ്ടുകൂട്ടര്‍ക്കും നിലനില്‍പ്പുളളൂ. അതുകൊണ്ട് ഈ ചര്‍ച്ചയില്‍ അവര്‍ രണ്ടുകൂട്ടരും വിജയികളാണെന്ന് ലേഖനത്തിൽ പറയുന്നു.

വിഷ സർപ്പങ്ങളെ ഒറ്റപ്പെടുത്തണം

വിഷ സർപ്പങ്ങളെ ഒറ്റപ്പെടുത്തണം

ഈ വിഷസര്‍പ്പങ്ങളെ നമ്മള്‍ തിരിച്ചറിയണം. ഒറ്റപ്പെടുത്തണം. ഹാദിയയുടെ അച്ഛന് മതവിശ്വാസമില്ലാത്തതാണ് പ്രശ്‌നമെന്നാണ് പുതിയ കണ്ടുപിടിത്തമെന്നും വിഎസ് പറയുന്നു.

വർഗീയ സംഘടനകൾ രംഗത്ത് വരുന്നു

വർഗീയ സംഘടനകൾ രംഗത്ത് വരുന്നു

ഒരു വ്യക്തിയുടെ മതം എന്ന ഘടകത്തെ ആസ്പദമാക്കി അനുകൂലമായും പ്രതികൂലമായും ചില വര്‍ഗീയ സംഘടനകള്‍ രംഗത്ത് വരികയാണെന്നും വിഎസ് അഭിപ്രായപ്പെടുന്നു.

നിയമവിരുദ്ധം

നിയമവിരുദ്ധം

ജനിക്കുമ്പോൾ തന്നെ ഒരു മതം അടിച്ചേൽപ്പിക്കുകയും പിന്നീട് അതുമാത്രമാണ് ഘർ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നത് വ്യക്തി സ്വാതന്ത്ര്യത്തിലുള്ള അനാവശ്യവും നിയമവിരുദ്ധവുമായ കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
VS Achuthananthan's article about Hadiya case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X