ചെന്നിത്തല സരിതയുടെ മുന്നില്‍ കുമ്പിട്ടു: വിഎസ്
തൃശ്ശൂര്‍: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സരിത എസ് നായരുടെ മുന്നില്‍ കുമ്പിട്ടു എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സരിതയ്ക്ക് വേണ്ടിയാണ് ചെന്നിത്തല തന്നെ അധിക്ഷേപിക്കുന്നത് എന്നും വി എസ് തൃശ്ശൂര് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കടല്‍ കടത്തിയാലേ കേരളം രക്ഷപ്പെടൂ.
വി എസ് അച്യുതാനന്ദനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്ന് നേരത്തെ രമേശ് ചെന്നിത്തല പത്തനം തിട്ടയില്‍ പറഞ്ഞിരുന്നു. സുപ്രീം കോടതി പോലും തള്ളിയ കേസില്‍ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പോയി എന്നാണ് ചെന്നിത്തല വി എസിനെ കളിയാക്കിയത്. വി എസിന്റെ ഹര്‍ജിക്ക് ജനങ്ങള്‍ കടലാസിന്റെ വില പോലും കല്‍പിക്കില്ല എന്നും യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പു പ്രചാരണം ഉദ്ഘാടനം ചെയ്ത ചെന്നിത്തല പറഞ്ഞു.

വി എസ് അച്യുതാനന്ദനെതിരെ വ്യക്തിപരമായി കടുത്ത ആക്രമണമാണ് ചെന്നിത്തല പത്തനംതിട്ടയില്‍ നടത്തിയത്. നിലപാടുകളില്‍ വന്ന മാറ്റം കാരണം വി എസിനോടുള്ള ബഹുമാനം കുത്തനെ ഇടിഞ്ഞു. രണ്ട് വോട്ടിന് വേണ്ടി പിണറായി വിജയന്‍ എന്ത് അവസരവാദവും കാണിക്കും. എല്ലാ സമരങ്ങളും പൊട്ടി പൊളിഞ്ഞപ്പോഴാണ് തിരഞ്ഞെടുപ്പ് സ്റ്റണ്ടായി ഹര്‍ജിയുമായി ഇറങ്ങിയിരിക്കുന്നത്.
രമേശ് ചെന്നിത്തലയുടെ ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു തൃശ്ശൂരില്‍ വി എസ് അച്യുതാനന്ദന്‍. സോളാര്‍ കേസിലെ 34 കേസുകളും സി ബി ഐ അന്വേഷിക്കണം എന്നാണ് വി എസിന്റെ ആവശ്യം. മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടോ എന്നറിയണം. കേസ് ഒതുക്കിത്തീര്‍ക്കാന്‍ എവിടെ നിന്നാണ് പ്രതികള്‍ പണം കണ്ടെത്തിയതെന്നും പറയണം.












Click it and Unblock the Notifications