സി നാരായണനെ മാതൃഭൂമി തിരിച്ചെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: മാതൃഭൂമിയില്‍ നിന്ന് പിരിച്ചുവിട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ പത്രമാനേജ്‌മെന്റ് തിരിച്ചെടുക്കണം എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. വേജ്‌ബോര്‍ഡ് സമരത്തിന് നേതൃത്വം നല്‍കിയ മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി സി നാരായണനെ പത്രമാനേജ്‌മെന്റ് പുറത്താക്കിയിരുന്നു.
ഈ വിഷയം ഉന്നയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ നിലനില്‍പ് സമരം എന്ന പേരില്‍ റിലേ സത്യാഗ്രഹം തുടങ്ങിയിട്ടുണ്ട്. ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് വിഎസ് അച്യുതാന്ദന്‍ പ്രതികരിച്ചിരിയ്ക്കുന്നത്.

സി നാരായണനെ തിരിച്ചെടുത്ത് മാധ്യമപ്രവര്‍ത്തന രംഗത്ത് സമാധാനാന്തരീക്ഷം പുനസ്ഥാപിയ്ക്കാന്‍ മാതൃഭൂമി മാനേജ്‌മെന്റ് തയ്യാറാകണം എന്നാണ് വിഎസ് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഭരണകൂടങ്ങള്‍ നടത്തുന്ന അടിയന്തരാവസ്ഥ പത്രമാനേജ്‌മെന്റുകള്‍ ഏറ്റെടുത്തത് ഗൗരവത്തോടെ കാണണമെന്നും വിഎസ് പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
പത്രമാനേജ്‌മെന്റുകളുടെ പ്രതികാര നടപടികള്‍ അവസാനിപ്പിയ്ക്കുക, കോര്‍പ്പറേറ്റ് വത്കരണം അവസാനിപ്പിയ്ക്കുക, മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ അസ്ഥിരത പരിഹരിയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പത്രപ്രവര്‍ത്തക യൂണിയന്‍ സമരം സംഘടിപ്പിച്ചിരിയ്ക്കുന്നത്.
മാതൃഭൂമി കോട്ടയ്ക്കല്‍ യൂണിറ്റിലെ ചീഫ് സബ് എഡിറ്ററായിരുന്ന സി നാരായണനെ ന്യൂസ് എഡിറ്ററുമായുള്ള തര്‍ക്കത്തിന്റെ പേര് പറഞ്ഞാണ് മാനേജ്‌മെന്റി പിരിച്ചുവിട്ടത്. ഇതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ മാതൃഭൂമി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയിരുന്നു.
സി നാരായണന്റെ വിഷയത്തോടൊപ്പം പത്രപ്രവര്‍ത്തന രംഗത്തെ മറ്റ് പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് സത്യഗ്രഹ സമരം അരങ്ങേറുന്നത്. കോഴിക്കോട് മെയ് 13 വരെയാണ് റിലേ സത്യഗ്രഹം.












Click it and Unblock the Notifications