Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ്സിന്റെ പദവിക്കുവേണ്ടി നിയമം തിരുത്താന്‍ ശുപാര്‍ശ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഭരണ പക്ഷത്ത് കാര്യമായ സ്ഥാനം നല്‍കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നു. ഭരണ പരിഷ്‌കാര കമ്മറ്റി അധ്യക്ഷനായി വിഎസ്സിനെ നിയമിക്കണമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഇതനുസരിച്ചാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ മുമ്പോട്ട് നീക്കുന്നത്.

വിഎസ്സിന് ഭരണ പരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷപദവി നല്‍കുമ്പോള്‍ ഉണ്ടാകുന്ന ഇരട്ട പദവി സംബന്ധിച്ച് ചീഫ് സെക്രട്ടറിയെയും നിയമ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിരുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് കാബിനറ്റ് റാങ്കിലുള്ള പദവിയെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. വിഎസ്സിന് പുതിയ ചുമതല നല്‍കാന്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാണ് ശുപാര്‍ശ.

vs

ചീഫ് സെക്രട്ടറിയുടെയും നിയമ സെക്രട്ടറിയുടെയും ശുപാര്‍ശ വരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മന്ത്രിസഭ അംഗീകരിക്കുന്ന കരട് നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്ലായി അവതരിപ്പിക്കും. നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നശേഷം വിഎസ്സിന് പദവി നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.

ബുധനാഴ്ച റംസാന്‍ പ്രമാണിച്ച് അവധിയായതിനാല്‍ തിങ്കളാഴ്ചയാണ് മന്ത്രിസഭായോഗം ചേരുന്നത്. നടപ്പ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഓര്‍ഡിനന്‍സായി ഇറക്കിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+