സഖാവ് വിഎസ് നവതിയുടെ നിറവില്‍
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന് 2013 ഒക്ടോബര്‍ 20 ന് തൊണ്ണൂറാം പിറന്നാള്‍. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന സമര ജീവിതമാണ് വിഎസ് അച്യുതാനന്ദന്റേത്. ഒരിക്കലും ചോരാത്ത സമര വീര്യവും.
1923 ഒക്ടോബര്‍ 20 നാണ് വിഎസ് ജനിച്ചത്. മലയാള മാസ പ്രകാരമുള്ള ജന്മദിനം വരാനിരിക്കുന്നതേ ഉള്ളൂ.

രാവിലെ 11 മണിയോടെ കേക്ക് മുറിച്ചാണ് വി എസ് ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിച്ചിത്. സാധാരണ ഇത് പതിവില്ല. ഭാര്യ തയ്യാറാക്കുന്ന പായസത്തില്‍ മാത്രം ഒതുങ്ങാറാണ് വിഎസിന്റെ പിറന്നാള്‍ ആഘോഷം. ഇത്തവണ ആലപ്പുഴയില്‍ നിന്ന സഹോദരിയും കുടുംബവും കൂടി തിരുവനന്തപുരത്തെത്തി.
അഴിമതിക്കെതിയുള്ള പോരാട്ടങ്ങള്‍ ഇനിയും തുടരുകതന്നെ ചെയ്യുമെന്നാണ് വിഎസ് തന്റെ 90-ാം പിറന്നാള്‍ ദിനത്തിലും പറഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രാജിവപ്പിക്കാതെ പിന്നോട്ടില്ലെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. സോളാര്‍കേസ് അട്ടിമറിക്കാനുള്ള ശ്രമം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും വിഎസ് ആരോപിച്ചു.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വിഎസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട, വിഎസിന്റെ പഴയ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷിന്റെ ഭാര്യ നേരിട്ട് കന്റോണ്‍മെന്റ് ഹൗസില്‍ എത്തി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സുരേഷ് വിദേശത്ത് നിന്ന് അയച്ചുകൊടുത്ത പേന പിറന്നാള്‍ സമ്മാനമായി വിഎസിന് കൈമാറി.
ചെറിയ ചില അസുഖങ്ങള്‍ മാത്രമേ ഈ തൊണ്ണൂറാം വയസ്സിലും വിഎസ് അച്യുതാനന്ദന്‍ എന്ന സമര സഖാവിനുള്ളൂ. ചിട്ടയോടെയുള്ള ജീവിതം മാത്രമാണ് വിഎസിന്റെ മുടക്ക് മുതല്‍. ലാഭമോ 90 ലും തളരാത്ത ആരോഗ്യവും.












Click it and Unblock the Notifications