Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റിന് മാണിയെത്തിയാല്‍ നിയമസഭ വളയുമെന്ന് വിഎസ്

കൊല്ലം: ബാര്‍ കോഴ വിവാദത്തില്‍ യുഡിഎഫ് കെഎം മാണിക്ക് യുഡിഎഫ് ശക്തമായ പിന്തുണ നല്‍കുമ്പോള്‍, സമരം കുറച്ച്കൂടി ശക്തമാക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഇത് വെളിവാക്കുന്നതാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ കൊല്ലത്തെ പ്രസംഗം.

ബജറ്റ് അവതരിപ്പിക്കാന്‍ കെഎം മാണിയും ഉമ്മന്‍ ചാണ്ടിയും നിയമസഭയില്‍ എത്തിയാല്‍ ആയിരങ്ങള്‍ നിയമസഭ വളയും എന്നാണ് വിഎസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇവരുടെ പ്രതിഷേധം നേരിടാന്‍ ധൈര്യമുണ്ടെങ്കില്‍ മാത്രം രണ്ട് പേരും വന്നാല്‍ മതിയെന്നും വിഎസ് പറഞ്ഞു.

VS Achuthanandan

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലാണ് വിഎസ് ഇങ്ങനെ പറഞ്ഞത്. സത്യത്തില്‍ വിഎസ് മാണിയേയും ഉമ്മന്‍ ചാണ്ടിയേയും വെല്ലുവിളിക്കുകയായിരുന്നു. സമാപന സമ്മേളനത്തില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സമരം ശക്തമാകുമെന്ന സൂചന തന്നെയാണ് നല്‍കിയത്. കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും പ്രഖ്യാപിച്ചിട്ടുണ്ട്.

നാണമില്ലാത്തവരാണ് കേരളത്തിലെ ഭരണാധികാരികളെന്ന് വിഎസ് പറഞ്ഞു. അഴിമതിക്കാരോട് എല്‍ഡിഎഫിന് ഒരു ദാക്ഷിണ്യവും ഇല്ലെന്നും അഴിമതി വീരന്‍മാരെ തൂത്തെറിയുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും നാണം കെട്ടവര്‍ എന്നായിരുന്നു പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. സോളാറില്‍ മുഖ്യമന്ത്രിയും, ബാര്‍ കോഴയും മാണിയും ആരോപണം ഉയര്‍ന്നപ്പോഴേ രാജിവക്കേണ്ടതായിരുന്നു എന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+