കൊടുത്തവര്‍ക്കും കൊടുപ്പിച്ചവര്‍ക്കും വിഎസിന്റെ കുത്ത്, എന്തായിരുന്നു കൊടുത്തതും കൊടുപ്പിച്ചതും
തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡനക്കേസ് കൊടുക്കാന്‍ ആവശ്യപ്പെടുകയും എന്നാല്‍ പരാതി കിട്ടിയ ശേഷം നടപടി എടുക്കാതിരിക്കുകയും ചെയ്യുന്ന തരംതാണ നിലയിലേക്ക് കോണ്‍ഗ്രസും അതിലെ നേതാക്കളും അധ:പതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
അബ്ദുള്ളക്കുട്ടിക്കെതിരെ കേസുകൊടുക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയാണ് തന്നെ നിര്‍ബന്ധിച്ചതെന്ന് സരിത സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴിനല്‍കിയിരുന്നു.

സോളാര്‍ അഴിമതിയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം വൃത്തികെട്ട കളി കളിക്കുന്നതെന്ന് വിഎസ് പറഞ്ഞു. ഇത്തരത്തില്‍ അധ:പതിച്ചിരിക്കുന്ന കോണ്‍ഗ്രസിനെക്കുറിച്ച് എന്ത് പറയാനാണെന്നും അദ്ദേഹം ചോദിച്ചു.
ഉമ്മന്‍ചാണ്ടിയും വിഎം സുധീരനും നാണമുണ്ടൈങ്കില്‍ എന്തെങ്കിലും ഒന്ന് പറയണമെന്നും വിഎസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications