Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉമ്മന്‍ ചാണ്ടിയുടെ വലത് കരണത്തടിയ്ക്കാന്‍ അവസരം' - വിഎസ് പറയുന്നു

ഹരിപ്പാട്: തദ്ദേശ തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ കരണത്തടിയ്ക്കാനുള്ള അവസരമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഹരിപ്പാടിനടുത്ത് കാര്‍ത്തികപ്പള്ളിയില്‍ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.

കോടതികളും തിരഞ്ഞെടുപ്പ് കമ്മീഷനും ഉമ്മന്‍ ചാണ്ടിയുടെ ഇടത് കരണത്ത് ആവശ്യത്തിന് അടി കൊടുത്തിട്ടുണ്ട്. വലത് കരണത്ത് അടിയ്ക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നാണ് വിഎസ് പറഞ്ഞത്.

VS Achuthanandan

ഉമ്മന്‍ ചാണ്ടിയേയും യുഡിഎഫ് സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു വിഎസിന്റെ പ്രസംഗം. അരിവിലയും സരിത എസ് നായരും ഒക്കെ വിഎസിന്റെ പ്രസംഗത്തില്‍ പരാമര്‍ശ വിഷയങ്ങളായി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ അരിയ്ക്ക് 14 രൂപയായിരുന്നു വില. അതിപ്പോള്‍ 42 രൂപ വരെ ആയി. ജനങ്ങള്‍ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുമ്പോഴും ഉമ്മന്‍ ചാണ്ടി അഴിമതി നടത്തി പണമുണ്ടാക്കുകയാണെന്ന് വിഎസ് ആരോപിച്ചു.

സരിത നായര്‍ നാട്ടുകാരെ പറ്റിച്ചുണ്ടാക്കിയ പണത്തിന്റെ പകുതിയും ഉമ്മന്‍ ചാണ്ടി എടുത്തു. ഗണ്‍മാനായിരുന്ന സലീം രാജും ഏറെ തട്ടിപ്പുകള്‍ നടത്തിയെന്നും വിഎസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+