പിണറായിയെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ്; പോലീസിനെ കയറൂരി വിടരുത്; കുഴപ്പത്തിലാവും

വിഎസിന്റേത് ഉപദേശവും മുന്നറിയിപ്പും മാത്രമല്ല, പിണറായിക്കെതിരായ കൊട്ടായും പാര്‍ട്ടിയില്‍ വിലയിരുത്തലുണ്ട്.

തിരുവനന്തപുരം: പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. പോലീസിനെ കയറൂരി വിടരുതെന്ന് സിപിഎം സംസ്ഥാന സമതിയില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. ഇപ്പോഴത്തെ നിലയില്‍ പോലീസിന്റെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാവുമെന്നും വിഎസ് മുന്നറിയിപ്പ് നല്‍കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ നടപടി വേണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വിഎസ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിഎസ് ഇക്കാര്യം അറിയിച്ചത്. ഭരണമാറ്റങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുംവിധമുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും വിഎസ് ആവശ്യപ്പെട്ടു.

Vsachuthanandan

സംസ്ഥാന സമിതിക്ക് മുമ്പ് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പോലീസിന്റെ വീഴ്ച സമ്മതിച്ചു. സമീപകാലത്ത് ഉയര്‍ന്ന ലൈംഗികാതിക്രമ കേസുകളും മറ്റും പരാമര്‍ശിച്ചായിരുന്നു വിമര്‍ശനം.

എന്നാല്‍ പോലീസ് വകപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരേ പ്രമുഖ നേതാക്കളൊന്നും യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചില്ല. വിഎസിന്റേത് ഉപദേശവും മുന്നറിയിപ്പും മാത്രമല്ല, പിണറായിക്കെതിരായ കൊട്ടായും പാര്‍ട്ടിയില്‍ വിലയിരുത്തലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+