കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളിൽ ദയനീയ അവസ്ഥയായപ്പോൾ രാജകുടുംബത്തെ കൂട്ടുപിടിച്ചിരിക്കുകയാണ്'

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എകെ ആന്റണിക്കെതിരെ വിമര്‍ശനവുമായി വിഎസ് അച്യൂതാനന്ദന്‍ രംഗത്ത്. കേരള മോഡലിന് തുടക്കം കുറിച്ചത് തിരുവിതാംകൂര്‍ മഹാരാജാവാണെന്ന എകെ ആന്റണിയുടെ വാദത്തിന് മറുപടിയുമായാണ് വിഎസ് രംഗത്തെത്തിയത്. പഴയ രാജ ഭരണകാലത്തു ഈ ജനതയിലെ 85 % വരുന്നവരെ മനുഷ്യര്‍ ആയി പോലും കണ്ടിരുന്നില്ലെന്ന് വിഎസ് പറഞ്ഞു.

vs

പഴയ തിരുവിതാങ്കൂറിന്റെ ഭാഗമായിരുന്ന ഇപ്പോഴത്തെ ജില്ലകളില്‍ കോവിഡ് പ്രധിരോധ വിജയത്തിന്റെ ക്രെഡിറ്റ് നിങ്ങള്‍ പഴയ നാട്ടുവാഴികള്‍ക്കു കൊടുത്ത സ്ഥിതിക്ക് പഴയ കൊച്ചിയുടെയും ബ്രിട്ടീഷ് മലബാര്‍ ജില്ലയുടെയും മൈസൂരിന്റെ ഭാഗമായി നിന്നിരുന്ന കാസരഗോടിന്റെ അവകാശം ഉന്നയിക്കില്ല എന്ന് കരുതുന്നു. ഇരുമുന്നണികളും അവര്‍ ഭരിക്കുമ്പോള്‍ നടത്തിയ ചെയ്തികളുടെ നേട്ടം എന്ന് ആണ് ആദ്യം പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന അതും മുപ്പതും നാല്പതും കൊല്ലം ഭരിച്ചിരുന്ന സ്റ്റേറ്റില്‍ പോലും ദയനീയ അവസ്ഥ എന്നായപ്പോള്‍ പഴയ രാജ കുടുംബത്തെ കൂട്ട് പിടിച്ചിരിക്കകയാണെന്ന് വിഎസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

പഴയ തിരുവിതാങ്കൂറിന്റെ ഭാഗമായിരുന്ന ഇപ്പോഴത്തെ ജില്ലകളില്‍ കോവിഡ് പ്രധിരോധ വിജയത്തിന്റെ ക്രെഡിറ്റ് നിങ്ങള്‍ പഴയ നാട്ടുവാഴികള്‍ക്കു കൊടുത്ത സ്ഥിതിക്ക് പഴയ കൊച്ചിയുടെയും ബ്രിട്ടീഷ് മലബാര്‍ ജില്ലയുടെയും മൈസൂരിന്റെ ഭാഗമായി നിന്നിരുന്ന കാസരഗോടിന്റെ അവകാശം ഉന്നയിക്കില്ല എന്ന് കരുതുന്നു. ഇരുമുന്നണികളും അവര്‍ ഭരിക്കുമ്പോള്‍ നടത്തിയ ചെയ്തികളുടെ നേട്ടം എന്ന് ആണ് ആദ്യം പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന അതും മുപ്പതും നാല്പതും കൊല്ലം ഭരിച്ചിരുന്ന സ്റ്റേറ്റില്‍ പോലും ദയനീയ അവസ്ഥ എന്നായപ്പോള്‍ പഴയ രാജ കുടുംബത്തെ കൂട്ട് പിടിച്ചു.

പഴയ രാജ ഭരണകാലത്തു ഈ ജനതയിലെ 85 % വരുന്നവരെ മനുഷ്യര്‍ ആയി പോലും കണ്ടിരുന്നില്ല എന്നത് വേറെ കാര്യം അപ്പൊ അടിസ്ഥാന സൗകര്യം കൊണ്ട് മാത്രമാണോ ഇത്രയും നാള്‍ കേരളം ഈ മഹാമാരിയെ തടഞ്ഞത് ? മെഡിക്കല്‍ കോളേജ് പൂര്‍ണ മായി തുടങ്ങാതിരുന്ന പത്തനംതിട്ട കാസറഗോഡ് ജില്ലകളില്‍ നമ്മള്‍ നേടിയത് അഭിമാനകരമായ നേട്ടം ആണ്. പ്രേത്യേകിച്ചു കാസറഗോട്ട്. വ്യക്തമായ പ്ലാനിംഗ് അത് നടപ്പാക്കിയ രീതി ജനങ്ങളെ സഹകരിപിച്ച രീതി അവരുടെ പങ്കാളിത്തം ഡബ്ല്യൂഎച്ച്ഓ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഉള്ള വിജയം(കോണ്‍ടാക്ട് ട്രേസിങ്/റൂട്ട് മാപ് ) ലോക് ഡൗണ്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം ട്രാന്‍പരന്‍സിയൊക്കെ കേരളത്തെ മികച്ച രീതിയില്‍ സഹായിച്ചിട്ടുണ്ട് ക്രെഡിറ്റ് എടുക്കേണ്ടവര്‍ എടുക്കട്ടേ ഇടതു സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തി മുന്നേറട്ടെ

English summary
VS Achuthanandan criticizes AK Antony In a Facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X