Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറ്റിംഗല്‍ വെടിക്കെട്ട് അപകടം: എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് വിഎസ്

തിരുവനന്തപുരം: പറവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സാധാരണ വെടിക്കെട്ടുകള്‍ക്ക് ഉപയോഗിയ്ക്കുന്നതിനെക്കാള്‍ മാരകശക്തിയുള്ള രാസവസ്തുക്കള്‍ പുറ്റിംഗല്‍ വെടിക്കെട്ടില്‍ ഉപയോഗിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ നിജസ്ഥിതി തെളിയിക്കാന്‍ കേസ് എന്‍ഐഎ അന്വേഷിയ്ക്കുന്നതാണ് അഭികാമ്യമെന്നും വിഎസ് പറഞ്ഞു. കൊല്ലം ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയത് ആരാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആദ്യം അനുമതി നല്‍കാതിരുന്ന പൊലീസ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അനുമതി നല്‍കി എന്നാണ് കളക്ടര്‍ പറഞ്ഞത്.

VS

ഇങ്ങനെ അനുമതി നല്‍കാന്‍ തങ്ങളെ പ്രേരിപ്പിച്ചത് ആരാണെന്ന് തുറന്ന് പറയണമെന്നും വിഎസ്. ജില്ലാ കളക്ടര്‍ നിരോധിച്ച വെടിക്കെട്ട് ഉന്നത രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇഠപെടല്‍ കൊണ്ടാണ് നടന്നതെന്നും ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടല്‍ ജനങ്ങള്‍ ആരോപിയ്ക്കുന്നുണ്ടെന്നും വിഎസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+