കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പികെ ശശി വിവാദത്തില്‍ ഇടഞ്ഞ് വിഎസ് അച്യുതാനന്ദന്‍; കടുത്ത നടപടി വേണം... കേന്ദ്ര നേതൃത്വത്തിന് കത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടുകള്‍ ഏറെ പുരോഗമനാത്മകം ആണെന്നാണെന്നാണ് അവകാശ വാദങ്ങളും വിലയിരുത്തലുകളും. എന്നാല്‍ ഇതേ സമയം തന്നെ ലൈംഗികാപവാദം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയുടെ കാര്യത്തില്‍ എന്താണ് പിണറായി വിജയന്റെ നിലപാട് എന്ന ചോദ്യവും ഉയരുന്നുണ്ട്.

പികെ ശശിക്കെതിരെ നടപടിയെടുക്കുന്നത് സിപിഎം നീട്ടിവെച്ചു...... കടുത്ത നടപടിയുണ്ടാവില്ല!!പികെ ശശിക്കെതിരെ നടപടിയെടുക്കുന്നത് സിപിഎം നീട്ടിവെച്ചു...... കടുത്ത നടപടിയുണ്ടാവില്ല!!

ശശിക്കെതിരെ പരാതി കിട്ടിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പാര്‍ട്ടി തലത്തില്‍ പോലും ഒരു നടപടിയും ഉണ്ടായിട്ടില്ല, മാത്രമല്ല, ശശിയെ ജാഥാക്യാപ്റ്റനായി നിയോഗിക്കുകയും ചെയ്തു.

VS

എന്തായാലും ശശിയ്‌ക്കെതിരെയുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് അടുത്ത ദിവസം സംസ്ഥാ സമിതി പരിഗണിക്കുന്നുണ്ട്. ഇതില്‍ എന്തെങ്കിലും തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനിടയിലാണ് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ നേതാവും ആയ വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന് കത്ത് അയച്ചിരിക്കുന്നത്.

പികെ ശശിയ്ക്കതിരെ അതി ശക്തമായ നടപടി തന്നെ വേണം എന്നാണ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നത്. പീഡന പരാതികളില്‍ പാര്‍ട്ടി വിട്ടുവീഴ്ച ചെയ്യരുത്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പാര്‍ട്ടി ഒരിക്കലും ഇരട്ടത്താപ്പ് കാണിക്കരുത് എന്നും വിഎസ് ആവശ്യപ്പെടുന്നുണ്ട്.

English summary
VS Achuthanandan demands strong action against PK Sasi MLA, who facing sexual allegation complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X